വ്യാജ ബോംബ് ഭീഷണികള്‍ തുടരുന്നു; ഇന്ന് മാത്രം 103 വിമാനങ്ങൾക്ക് ഭീഷണി
ഇന്ത്യന്‍ വ്യോമയാന രംഗത്തെ വെട്ടിലാക്കി വ്യാജ ബോംബ് ഭീഷണികള്‍ തുടരുന്നു. ഇന്ന് മാത്രം 103 വിമാനങ്ങൾക്ക് ബോംബ് ഭീഷണി വന്നു. വിസ്താരയുടെ 32 വിമാനം, എയര്‍ ഇന്ത്യയുടെ 36 വിമാനം, ഇന്‍ഡിഗോയുടെ 35 വിമാനം എന്നിവയ്ക്കാണ് ചൊവാഴ്ച ഭീഷണിയുണ്ടായത്. മുംബൈ പോലീസ് മാത്രം ഇതുവരെ 14 കേസുകളാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ 16 ദിവസത്തിനിടെ 510ല്‍ അധികം വിമാനങ്ങള്‍ക്കാണ് വ്യാജഭീഷണി നേരിട്ടത്. ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ ഉള്‍പ്പെടെയാണിത്. ബോംബ് ഭീഷണി സന്ദേശങ്ങള്‍ തടയാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് കേന്ദ്ര ഇലക്ട്രോണിക് മന്ത്രാലയം മുന്നറിയിപ്പും നൽകിയിരുന്നു.
ബോംബ് ഭീഷണി ഉയര്‍ത്തിയതിന്റെ പേരില്‍ കഴിഞ്ഞ ദിവസം ഡല്‍ഹി പൊലീസ് 25 വയസ്സുകാരനെ അറസ്റ്റ് ചെയ്തിരുന്നു. വ്യാജ ബോംബ് ഭീഷണികള്‍ക്ക് പിന്നിൽ പ്രവർത്തിച്ച ഒരാളെ തിരിച്ചറിഞ്ഞതായി നാഗ്പൂര്‍ പൊലീസ് പറഞ്ഞു. ഗോന്തിയ ജില്ലയിലെ 35കാരനായ ജഗദീഷ് ഉയ്‌ക്കെയെ ആണ് ഇയാള്‍. ഒളിവില്‍ പോയ ജഗദീഷിനെ അറസ്റ്റ് ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here