യൂത്ത് കോണ്‍.നേതാവ് വ്യാജ ഐഡി കേസില്‍ കീഴടങ്ങി; ചോദ്യം ചെയ്തത് ക്രൈംബ്രാഞ്ച് സംഘം
തിരുവനന്തപുരം: യൂത്ത് കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയ കേസായിരുന്നു വ്യാജ തിരിച്ചറിയൽ കാർഡ് കേസ്. സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചുവെന്നായിരുന്നു പരാതി. ഈ കേസില്‍ ഒളിവിലായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് ജയ്സൺ മുകളേല്‍ മ്യൂസിയം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കോടതി നിര്‍ദ്ദേശപ്രകാരമായിരുന്നു കീഴടങ്ങല്‍. ജയ്‌സണ് ജാമ്യം നല്‍കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. യൂത്ത് കോൺഗ്രസ് കാസർകോട് തൃക്കരിപ്പൂർ ഈസ്റ്റ് എളേരി മണ്ഡലം വൈസ് പ്രസിഡന്റ് ആണ് ജയ്സൺ.
കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം സ്റ്റേഷനിലെത്തി ജയ്സണെ ചോദ്യംചെയ്തു. രണ്ട് പേരുടെ ആള്‍ ജാമ്യം, 50000 രൂപയുടെ ബോണ്ട് എന്നിവ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതിനുശേഷം വിട്ടയക്കുമെന്ന് മ്യൂസിയം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എസ്.മഞ്ജുലാല്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
മുഖ്യകണ്ണിയായ കാസർകോട് സ്വദേശി രാകേഷ് അരവിന്ദനെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജയ്‌സണിന്റെ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഇയാള്‍. വ്യാജ കാര്‍ഡുണ്ടാക്കാന്‍ ഉപയോഗിച്ച സിആര്‍ കാര്‍ഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഇവര്‍ ഇരുവരും ചേര്‍ന്നാണ് നിര്‍മ്മിച്ചത് എന്നാണ് പൊലീസ് നൽകുന്ന വിവരം.
ഏറ്റവും കൂടുതൽ ഐഡി കാർഡുകൾ ആപ്പ് വഴിയാണ് നിർമിക്കപ്പെട്ടതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. തുടർന്ന് ആപ്പ് നിർമിച്ച രാകേഷിനെ പിടികൂടുകയായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here