‘ഉത്തരേന്ത്യയിൽ നിന്ന് ക്രിമിനലുകൾ കേരളത്തില്‍’; കേരള പോലീസിന്‍റെ പേരില്‍ പ്രചരിക്കുന്ന കുറിപ്പ് വ്യാജം
തിരുവനന്തപുരം: യാചകവേഷത്തിൽ ക്രിമിനലുകൾ ഉത്തരേന്ത്യയിൽ നിന്ന് കേരളത്തിലെത്തുന്നുവെന്ന് പ്രചരിക്കുന്ന അറിയിപ്പ് വ്യാജമെന്ന് കേരള പോലീസ്. കേരള പോലീസ് അറിയിപ്പ് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കുറിപ്പാണ് തങ്ങളുടേത് അല്ല എന്ന് പോലീസ് വിശദീകരണം നല്‍കിയത്. ഇത്തരത്തില്‍ യാതൊരുവിധ അറിയിപ്പും നല്‍കിയിട്ടില്ലെന്ന് ഔദ്യോഗിക ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന്റെ പേരിലാണ് കത്ത് പ്രചരിക്കുന്നത്.
പ്രത്യേക ജാഗ്രത പാലിക്കുക എന്ന് തുടങ്ങുന്ന കത്താണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഈ റമദാന്‍ മാസത്തില്‍ കേരളത്തിലേക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ക്രിമിനലുകള്‍ യാചകവേഷത്തില്‍ എത്തുന്നുണ്ട്. ഒരാഴ്ചക്കിടെ ഒരു ലക്ഷത്തോളം അന്യ സംസ്ഥാനക്കാരാണ് കേരളത്തിലെ വിവധ ജില്ലകളിലെ റെയിവേ സ്റ്റേഷനുകളില്‍ എത്തിയത്. ഇങ്ങനെ നീളുകയാണ് ആ വ്യാജ കുറിപ്പ്.
ഒരു ഇടവേള കൂടുമ്പോള്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതാണ് ഇത്തരം അറിയിപ്പുകള്‍. 2019 ഏപ്രിൽ മാസത്തിൽ തന്നെ കേരള പോലീസിന്റെ ഔദ്യോഗിക പേജിൽ ഈ വിവരം അറിയിച്ചിട്ടുണ്ട്. ഇത്തരം വ്യാജവാർത്തകൾ ഷെയർ ചെയ്യാതിരിക്കുകയെന്നും പോലീസ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. കത്തില്‍ പറയുന്ന കാര്യങ്ങള്‍ തികച്ചും അടിസ്ഥാന രഹിതമാണെന്നും പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ടന്നും കേരള പോലീസ് വ്യക്തമാക്കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here