കോഴിഫാമിന്റെ മറവില്‍ വ്യാജമദ്യ കേന്ദ്രം; ബിജെപി മുന്‍ പഞ്ചായത്തംഗം അറസ്റ്റില്‍

തൃശൂര്‍: ആളൂര്‍ വെള്ളാഞ്ചിറയില്‍ കോഴിഫാമിന്റെ മറവില്‍ പ്രവര്‍ത്തിച്ചിരുന്നു വ്യാജമദ്യ കേന്ദ്രം കണ്ടെത്തി. 15000 കുപ്പി വ്യാജ മദ്യവും 2500 ലിറ്റര്‍ സ്പിരിറ്റും പോലീസ് പിടിച്ചെടുത്തു. വ്യാജമദ്യ കേന്ദ്രത്തിന്റെ നടത്തിപ്പുകാരനായ ബിജെപിയുടെ മുന്‍ പഞ്ചായത്തംഗം ലാല്‍ പീണിക്കപറമ്പിലിനെ കസ്റ്റഡിയിലെടുത്തു.

കര്‍ണാടകയില്‍ നിന്ന് സ്പിരിറ്റ്‌ എത്തിച്ച്, വ്യാജമദ്യം നിര്‍മിച്ച് വിതരണം ചെയ്യുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് ഇരിഞ്ഞാലക്കുട, ചാലക്കുടി ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് വ്യാജമദ്യം പിടികൂടിയത്. ലാലിന്റെ കൂട്ടാളിയായ ഇടുക്കി കട്ടപ്പന സ്വദേശി ലോറന്‍സും പോലീസിന്റെ പിടിയിലായിട്ടുണ്ട്. ലാലാണ് കോഴിഫാമിന്റെയും വ്യാജമദ്യ നിര്‍മാണ കേന്ദ്രത്തിന്റെയും നടത്തിപ്പുകാരന്‍. നാടക നടന്‍ കൂടിയാണ് ലാല്‍. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top