സൈബർ സെല്ലിന്റെ വ്യാജ സന്ദേശം, പ്ലസ് വൺ വിദ്യാർത്ഥി തൂങ്ങി മരിച്ചു

കോഴിക്കോട്: സൈബർ സെല്ലിന്റെ പേരിൽ വ്യാജ സന്ദേശം ലഭിച്ച വിദ്യാർത്ഥി തൂങ്ങി മരിച്ചു. കോഴിക്കോട് സാമൂതിരി ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി ആദിനാഥാണ് (16) മരിച്ചത്. ബുധനാഴ്ച കോഴിക്കോട് ചേവായൂരിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

നിയമവിരുദ്ധമായ സൈറ്റില്‍ കയറിയെന്നും 33,900 രൂപ അടയ്ക്കണം എന്നുമായിരുന്നു നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയോട് സാമ്യമുള്ള സൈറ്റിൽ നിന്ന് കുട്ടിയുടെ ലാപ്ടോപ്പിൽ വന്ന സന്ദേശം. പണം തന്നില്ലെങ്കിൽ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുമെന്നും അറസ്റ്റ് ചെയ്യുമെന്നും രണ്ടു വർഷത്തോളം തടവുണ്ടാവുമെന്നും ഹാക്കറുടെ സന്ദേശത്തിൽ ഉണ്ടായിരുന്നു. ആറു മണിക്കൂറിൽ പണം അടച്ചില്ലെങ്കിൽ പോലീസ് വീട്ടിൽ എത്തുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു. സന്ദേശത്തിനൊപ്പം എൻസിആർബി യുടെ മുദ്രയും ഹാക്കർ ഉപയോഗിച്ചു. ഇതെല്ലാം കണ്ടു പേടിച്ചതോടെയാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം.

ആത്മഹത്യയുമായി ബന്ധപ്പെട്ട് കുട്ടി എഴുതിയ കത്ത് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ചേവായൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top