ആശുപത്രിയിലെന്ന വാര്‍ത്തകള്‍ വ്യാജം; അഭിഷേകിനൊപ്പം ഐഎസ്‌പിഎൽ കാണാൻ ബിഗ് ബി; ആന്‍ജിയോപ്ലാസ്റ്റി നടന്നിട്ടില്ല

മാര്‍ച്ച് 15നാണ് ഇന്ത്യന്‍ സിനിമയുടെ ഇതിഹാസം അമിതാഭ് ബച്ചന്‍ ആശുപത്രിയിലാണെന്ന വാര്‍ത്തകള്‍ എത്തിയത്. മുംബൈയിലെ കോകിലാബെന്‍ ധീരുബായ് അംബാനി ആശുപത്രിയില്‍ ബച്ചന്‍ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായി എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഈ വാര്‍ത്തകളെല്ലാം നിഷേധിച്ചുകൊണ്ട് ബോളിവുഡിന്റെ ബിഗ് ബി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഇന്‍ഡ്യന്‍ സ്ട്രീറ്റ് പ്രീമിയര്‍ ലീഗ്(ഐഎസ്പിഎല്‍) ഫൈനല്‍ മത്സരം കാണാന്‍ മകനും നടനുമായ അഭിഷേക് ബച്ചനൊപ്പം എത്തിയതായിരുന്നു ബിഗ് ബി.

ഇരുവരും മത്സരത്തിനു ശേഷം പുറത്തേക്കുവരുമ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ ആരോഗ്യവിവരങ്ങള്‍ അന്വേഷിച്ച് താരത്തെ സമീപിച്ചത്. ‘താങ്കള്‍ എങ്ങനെയിരിക്കുന്നു? സുഖമാണോ?’ എന്ന ചോദ്യത്തിന് ‘വ്യാജ വാര്‍ത്തകള്‍’ എന്നുമാത്രം മറുപടി പറഞ്ഞ് സീനിയര്‍ ബച്ചന്‍ ജൂനിയര്‍ ബച്ചനൊപ്പം സന്തോഷത്തോടെ നടന്നുനീങ്ങുന്നത് വിഡിയോയില്‍ കാണാം.

ഐഎസ്പിഎല്‍ ഫൈനല്‍ മത്സരം കാണാനെത്തിയ ബച്ചന്‍ അഭിഷേകിനും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെല്‍ഡുല്‍ക്കറിനും ഒപ്പമുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില് പങ്കുവച്ചു. ബച്ചന്‍ ആരോഗ്യവാനായിരിക്കുന്നു എന്നറിഞ്ഞതിന്റെ സന്തോഷം പങ്കുവച്ച് ആരാധകരും അദ്ദേഹത്തിന്റെ പോസ്റ്റിന് താഴെ കമന്റുകളുമായെത്തി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top