മെഡിക്കൽ സീറ്റ് വാഗ്ദാനംചെയ്ത് കോടികൾ തട്ടിയ വ്യാജ വൈദികൻ അറസ്റ്റിൽ; വിദേശത്ത് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ വലയിലാക്കി തൃശൂർ പോലീസ്
എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്തയാൾ അറസ്റ്റിൽ. വെല്ലൂർ മെഡിക്കൽ കോളേജിൽ എംബിബിഎസ് സീറ്റ് തരപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് പണം കൈപ്പറ്റിയ പത്തനംതിട്ട കൂടൽ സ്വദേശി ജേക്കബ് തോമസാണ് പിടിയിലായത്. ചെന്നൈ അന്തർദേശീയ വിമാനത്താവളത്തിലൂടെ മലേഷ്യയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് തൃശൂർ വെസ്റ്റ് പോലീസ് ഇയാളെ വലയിലാക്കിയത്. സുവിശേഷ പ്രവർത്തകൻ എന്ന നിലയിൽ പ്രവർത്തിക്കുന്ന ജേക്കബ് തോമസ് വൈദീകനെന്ന പേരിലാണ് ആളുകളെ കബളിപ്പിച്ചു കൊണ്ടിരുന്നത്.
മഹരാഷ്ട്രയിലെ നാഗ്പൂരിലും ഇയാളുടെ പേരിൽ തട്ടിപ്പിസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നാഗ്പൂർ,തൃശൂർ വെസ്റ്റ്, അങ്കമാലി, കൊരട്ടി, പാലാ, പന്തളം, അടൂർ എന്നീ കേരളത്തിലെ പോലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കന്യാകുമാരി തക്കലയിൽ താമസിച്ചിരുന്ന താമസിച്ചു കൊണ്ടായിരുന്നു കേരളത്തിലെ രക്ഷിതാക്കളെ ഇയാൾ കബളിപ്പിച്ചത്.
സുവിശേഷകനായ ജേക്കബ് തോമസ് ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. വില കൂടിയ കാറുകളിലായിരുന്നു ഇയാളുടെ സഞ്ചാരം. വെല്ലൂരിലെ സിംഎസി മെഡിക്കൽ കോളേജുമായും ആഗ്ലിക്കൻ ബിഷപ്പുമായും അടുത്ത ബന്ധം ഉള്ള വൈദീകനാണെന്നും മറ്റും വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. പരാതിക്കാരിൽ പലരും 60 ക്ഷേം മുതൽ 80 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരാണ്.
ഇന്ന് രാവിലെ തൃശൂരിലെത്തിച്ച പ്രതിയെ മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. തൃശൂർ വെസ്റ്റ് പോലീസെടുത്ത കേസിൽ ബിഷപ്പാണെന്ന് പരിചയപ്പെടുത്തിയിരുന്ന പാസ്റ്റർ പോൾ ഗ്ലാഡ്സനെയും, പാസ്റ്റർമാരായ വിജയകുമാർ, അനുസാമുവൽ എന്നിവരേയും ജേക്കബ് തോമസിന്റെ മകൻ റെയ്നാർഡിനേയും തൃശൂർ വെസ്റ്റ് പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here