ഗോവയിൽ ബോട്ടപകടമെന്ന പേരിൽ പ്രചരിക്കുന്നത് വ്യാജവീഡിയോ; കര്‍ശന നിർദ്ദേശവുമായി പോലീസ്

ഗോവയിൽ ബോട്ട് മറിഞ്ഞ് 23 പേർ മരിച്ചെന്നും 64 പേരെ കാണാതായെന്നും പറഞ്ഞ് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയിക്ക് പിന്നിലുള്ള യഥാർത്ഥ്യം വെളിപ്പെടുത്തി ഗോവപോലീസ്. കോംഗോയിൽ അടുത്തിടെ സ്റ്റീമർ മറിഞ്ഞ് 78 പേർ മരിച്ച സംഭവവുമായി ബന്ധപ്പെട്ടതാണ് വീഡിയോയെന്ന് പോലീസ് പറഞ്ഞു.

“ഗോവ തീരത്ത് ബോട്ട് മറിഞ്ഞെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോ അവകാശപ്പെടുന്നു. ഇത് തെറ്റാണ്. ആഫ്രിക്കയിലെ കോംഗോയിലെ ഗോമയിൽ നടന്ന സംഭവമാണ് വീഡിയോയിൽ ഉള്ളത്”- പോലീസ് പ്രസ്താവനയിൽ പറഞ്ഞു.

ഇന്ന് ഗോവയിൽ നിശ്ചിത പരിധിയിൽ കൂടുതൽ ആളുകളെ കയറ്റിയ സ്റ്റീമർ ബോട്ട് അപകടത്തിൽപ്പെട്ടു. 40 പേരെ രക്ഷപ്പെടുത്തി, 64 പേരെ കാണാതായി, 23 മൃതദേഹങ്ങൾ കണ്ടെടുത്തു. ബോട്ടുടമയുടെ അത്യാഗ്രഹമാണ് ഈ അപകടത്തിലേക്ക് നയിച്ചത്” – എന്ന കുറിപ്പോടെയാണ് ദൃശ്യങ്ങൾ പ്രചരിച്ചത്.

പോസ്റ്റ് വൈറലായതോടെ വീഡിയോ പങ്കുവച്ചർക്കെതിരെ ഗോവ പോലീസ് നടപടിയെടുത്തു. സ്ഥിരീകരിക്കാത്ത വാർത്തകൾ ഷെയർ ചെയ്യുന്നത് ഒഴിവാക്കണമെന്നും പോലീസ് ജനങ്ങളോട് നിർദ്ദേശിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top