10000 രൂപ ധനസഹായമെന്ന് പറഞ്ഞ് മൊബൈല്‍ നമ്പര്‍ വാങ്ങി; വീട്ടമ്മമാര്‍ക്ക് ലഭിച്ചത് ബിജെപി അംഗത്വം; പുതുച്ചേരിയില്‍ പ്രതിഷേധം

ധനസഹായം കിട്ടുമെന്ന് വിശ്വസിച്ച് ഫോണ്‍ നമ്പര്‍ നല്‍കിയ വീട്ടമ്മമാര്‍ക്ക് ലഭിച്ചത് ബിജെപി അംഗത്വമെന്ന് പരാതി. 10000 രൂപ സഹായവാഗ്ദാനം നല്‍കിയാണ് വീടുകളില്‍ എത്തിയ ഒരു സംഘം പേര്‍ ഫോണ്‍ നമ്പര്‍ വാങ്ങിയത്. തുടര്‍ന്ന് ഫോണില്‍ വന്നത് ബിജെപി അംഗമാക്കി എന്ന അറിയിപ്പാണ്. ഇതോടെയാണ് വീട്ടമ്മമാര്‍ പരാതിയുമായി രംഗത്തുവന്നത്. പുതുച്ചേരി മുതിയാൽപേട്ടിലാണ് സംഭവം.

സന്നദ്ധ സംഘടനയിൽ നിന്നുള്ളവരാണെന്ന് പറഞ്ഞാണ് ഇവര്‍ വീട് കയറി ഇറങ്ങി ഫോണ്‍ നമ്പര്‍ വാങ്ങിയത്. വിശേഷ ദിവസങ്ങളിലും അനിഷ്ട സംഭവങ്ങള്‍ വന്നാലും 10000 രൂപ നല്‍കും എന്നാണ് വിശ്വസിപ്പിച്ചത്. ഇതോടെയാണ് വീട്ടമ്മമാര്‍ ഫോണ്‍ നമ്പര്‍ നല്‍കിയത്.

‘നിങ്ങളെ ബിജെപിയുടെ അടിസ്ഥാന അംഗമായി ചേർത്തിരിക്കുന്നു’ എന്ന എസ്എംഎസ് ആണ് ലഭിച്ചത്. ഈ നമ്പറുകള്‍ എല്ലാം തന്നെ ബിജെപി അംഗത്വത്തിനായി ഉപയോഗിച്ചു എന്നാണ് പരാതി വന്നിരിക്കുന്നത്. ഇതിനെതിരെ പ്രദേശത്ത് പ്രതിഷേധം നടക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top