ബ്രാഞ്ച് സെക്രട്ടറിക്കെതിരെ വ്യാജ പ്രചരണം; സിപിഎം പോലീസിന് പരാതി നൽകി

കോഴിക്കോട്: സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ പേരിൽ നടക്കുന്ന വ്യാജ പ്രചാരണത്തിനെതിരെ സിപിഎം പോലീസിൽ പരാതി നൽകി. നാദാപുരത്ത് മാല മോഷണക്കേസിൽ ബ്രാഞ്ച് സെക്രട്ടറിയെ പിടികൂടി എന്ന വ്യാജ പ്രചാരണത്തിൽ നടപടി ആവശ്യപ്പെട്ടാണ് പരാതി. പ്രചാരണത്തിന് പിന്നിൽ യുഡിഎഫാണെന്നാണ് പരാതിയിലെ ആരോപണം.

വ്യാഴാഴ്ച ഉച്ചയോടെയാണ് വീട്ടമ്മയുടെ കണ്ണിൽ മണ്ണ് വാരിയിട്ട് താലിമാല മോഷ്ടിച്ചത്. ഈ പ്രതിയെ പിടികൂടുന്നതിന്റെയും ചോദ്യം ചെയ്യുന്നതിന്റെയും ദൃശ്യങ്ങളാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണെന്ന രീതിയിൽ പ്രചരിച്ചത്. ഇതിന് പിന്നാലെയാണ് സിപിഎം ലോക്കൽ സെക്രട്ടറി പോലീസിൽ പരാതി നൽകിയത്.

അതേ സമയം, സംഭവത്തിൽ പിടിയിലായ കൊടിയുറ സ്വദേശി സാജു (43) റിമാൻഡിലാണ്. വ്യാഴാഴ്ച പുറമേരി റോഡിലാണ് സംഭവം നടന്നത്. വീട്ടമ്മയുടെ മാലമോഷ്ടിച്ച് ഓടി രക്ഷപ്പെട്ട പ്രതിയെ പിടികൂടി നാട്ടുകാർ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top