അട്ടപ്പാടി മധു കേസിലെ പോസിക്യൂട്ടർ നിയമനത്തിനെതിരെ കുടുംബം; സർക്കാർ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു; ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സങ്കട ഹർജി നൽകാൻ മധുവിൻ്റെ അമ്മ
കൊച്ചി: അട്ടപ്പാടി മധു വധക്കേസിൽ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ കെ പി സതീശനെ നിയമിച്ചതിൽ പ്രതിഷേധം. മധുവിന്റെ ബന്ധുക്കളോ സമര സമിതിയോ അറിയാതെയാണ് സർക്കാരിന്റെ തീരുമാനം. നടപടിക്കെതിരെ നാളെ മധുവിന്റെ അമ്മ മല്ലിയമ്മ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സങ്കട ഹർജി സമർപ്പിക്കും.
അഡ്വ ജീവേഷ്, അഡ്വ രാജേഷ് എം മേനോൻ, അഡ്വ സി കെ രാധാകൃഷ്ണൻ എന്നിവരെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്നാണ് സമര സമിതി ആവശ്യപ്പെട്ടത്. ഇത് സംബന്ധിച്ച റിട്ട് ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുമ്പോഴാണ് പെട്ടന്നുള്ള ഈ നിയമനം. പ്രോസിക്യൂട്ടർ നിയമനത്തിൽ സർക്കാർ ഏകപക്ഷീയമായി തീരുമാനമെടുത്തെന്നും സമരസമിതി ആരോപിച്ചു.
2018 ഫെബ്രുവരി 22നാണ് മധു കൊല്ലപ്പെട്ടത്. 5 വര്‍ഷങ്ങള്‍ക്ക് ശേഷം മണ്ണാർക്കാട് പ്രത്യേക കോടതി ഏഴ് വർഷത്തേക്ക് പ്രതികളെ ശിക്ഷിച്ചിരുന്നു. ഈ വിധിക്കെതിരെ പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളിൽ 13 പേരെ ഏഴ് വർഷം കഠിന തടവിന് ശിക്ഷിക്കുകയായിരുന്നു. 16 പ്രതികളിൽ 14 പേരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here