ലോറി ഉടമ മനാഫ് അർജുൻ്റെ പേരിൽ പണം പിരിക്കുന്നു; അമ്മയുടെ വൈകാരികത പോലും ചൂഷണം ചെയ്തതായി കുടുംബം

ലോറി ഉടമ മനാഫിനെതിരെ ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബം. അർജുൻ്റെ അമ്മയുടെ വൈകാരികത പോലും മനാഫ് ചൂഷണം ചെയ്തെന്ന പരാതിയാണ് ഇന്ന് വാർത്താ സമ്മേളനത്തിൽ കുടുംബം ഉന്നയിച്ചത്. അർജുന്റെ പേരിൽ കടുംബത്തിൻ്റെ ദാരിദ്ര്യം പറഞ്ഞ് മനാഫ് പണം പിരിച്ച് കുടുംബത്തെ അപമാനിക്കാൻ ശ്രമിക്കുകയാണ്. ജനശ്രദ്ധ ലഭിക്കാൻ വേണ്ടിയാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നും കുടുംബം പറഞ്ഞു.
വീട്ടിൽ പണം കൊണ്ടുവന്ന ശേഷം അതിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയില്‍ പ്രചരിപ്പിച്ചു. ഇനിയാരും മനാഫിന് പണം നൽകരുത്. അർജുൻ്റെ കുടുംബത്തിന് ആ പണം ആവശ്യമില്ല. ഇത്തരം നടപടി തുടർന്നാൽ മനാഫിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കുടുംബം അറിയിച്ചു. മനാഫിനെതിരെ പരാതി നല്‍കാന്‍ എസ്പിയും കാർവാർ എംഎൽഎയും പറഞ്ഞിരുവെന്നും അവർ ചൂണ്ടിക്കാട്ടി. സ്വന്തം യൂടൂബ് ചാനലിലൂടെ തിരച്ചിലിന്റെ വിവരങ്ങളെല്ലാം മനാഫ് സംപ്രേഷണം ചെയ്തു. തിരച്ചിലിനെത്തിയ ഈശ്വർ മാൽപെയും യൂടൂബ് ചാനലിലൂടെ ആളെക്കൂട്ടാനാണ് ശ്രമം നടത്തിയതെന്നും കുടുംബം പറഞ്ഞു.
അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചിലിന് ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും കുടുംബം പറഞ്ഞു. അര്‍ജുന്‍റെ അച്ഛൻ പ്രേമൻ, അമ്മ ഷീല, സഹോദരി അഞ്ജു, അഭിരാമി, സഹോദരൻ അഭിജിത്ത്, സഹോദരി ഭർത്താവ് ജിതിൻ എന്നിവരാണ് വാർത്താ സമ്മേളനത്തിൽ പങ്കെടുത്തത്. കർണാടകത്തിലെ ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ലോറിയോടൊപ്പം അർജുനെ കണാതാവുകയായിരുന്നു. 72 ദിവസത്തെ രക്ഷാദൗത്യത്തിന് ഒടുവിൽ ഗംഗാവലിപ്പുഴയിൽ നിന്നാണ് അര്‍ജുന്‍റെ മൃതദേഹവും ലോറിയും കണ്ടെത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here