പ്രമുഖ നടന്‍ ഡൽഹി ഗണേഷ് അന്തരിച്ചു; വിടവാങ്ങിയത് തെന്നിന്ത്യന്‍ സിനിമകളിലെ ശ്രദ്ധേയ താരം

പ്രമുഖ തെന്നിന്ത്യൻ‌ താരം ഡൽഹി ഗണേഷ് (80) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി നാനൂറിലധികം സിനിമകളിൽ അഭിനയിച്ചു. ഇന്ത്യൻ 2 ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം.

1976ൽ കെ.ബാലചന്ദറിന്റെ പട്ടണപ്രവേശം എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് എത്തുന്നത്. രജനികാന്ത്, കമൽഹാസൻ, വിജയകാന്ത് എന്നിവർക്കൊപ്പം നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു.

നായകൻ (1987), മൈക്കിൾ മദന കാമ രാജൻ (1990) എന്നീ സിനിമകളിലെ അഭിനയം വേറിട്ടുനിന്നു. ദേവാസുരം, ധ്രുവം, കാലാപാനി, കീർത്തിചക്ര, പോക്കിരിരാജ തുടങ്ങിയവയാണ് അഭിനയിച്ച മലയാള ചിത്രങ്ങൾ.

1979ൽ അഭിനയത്തിന് തമിഴ്നാട് സർക്കാരിന്റെ പ്രത്യേക ജൂറി പരമാർശവും ലഭിച്ചിട്ടുണ്ട്. ഒരു ദശാബ്ദക്കാലം ഇന്ത്യൻ വ്യോമസേനയിലും സേവനമനുഷ്ഠിച്ചു. സംസ്കാരം ഇന്ന് നടക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top