ഡോ. എം.എസ്.വല്യത്താൻ വിടപറഞ്ഞു; അന്ത്യം മണിപ്പാലില്‍

പ്രമുഖ ഹൃദയശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. എം.എസ്.വല്യത്താൻ (90) അന്തരിച്ചു. മണിപ്പാലിലായിരുന്നു അന്ത്യം. തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ ആദ്യ ഡയറക്ടറാണ്. മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ ആദ്യ വിസിയായിരുന്നു.

ഇംഗ്ലണ്ട്, കാനഡ എന്നിവിടങ്ങളിലെ റോയൽ കോളേജ് ഓഫ് സർജൻസിൽ നിന്ന് ഫെലോഷിപ്പ് നേടിയിട്ടുണ്ട്. പത്മവിഭൂഷൺ (2005), പത്മശ്രീ (2002), ഡോ. ബി.സി.റോയ് ദേശീയ അവാർഡ്, ഇംഗ്ലണ്ടിലെ റോയൽ കോളേജ് ഓഫ് സർജൻസിൻ്റെ ഹണ്ടേറിയൻ പ്രൊഫസർഷിപ്പ് തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്നാണ് എംബിബിഎസ് നേടിയത്.യൂണിവേഴ്സിറ്റി ഓഫ് ലിവർപൂളിൽ എംഎസ് പഠനം. എഫ്ആർസിഎസ് കൂടി എടുത്തശേഷമാണ് കേരളത്തില്‍ മടങ്ങിയെത്തിയത്. വിദേശത്തുനിന്നു വലിയ വില കൊടുത്തു വാങ്ങിക്കൊണ്ടിരുന്ന ഹൃദയ വാൽവുകൾ ശ്രീചിത്രയിൽ നിർമിച്ച് ഇന്ത്യയിൽ ആദ്യമായി കുറഞ്ഞ വിലയ്ക്കു വാൽവ് ലഭ്യമാക്കിയത് അദ്ദേഹത്തിന്റെ പരിശ്രമഫലമായിരുന്നു. രക്തബാഗുകൾ നിർമിച്ചു വ്യാപകമാക്കിയതും അദ്ദേഹമായിരുന്നു. കോഴിക്കോട്ട് കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ് തുടങ്ങാനും സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗൺസിലിനു കീഴിൽ വിവിധ സ്ഥാപനങ്ങളെ ഏകീകരിക്കാനും പരിശ്രമിച്ചു. ഇന്ത്യൻ അക്കാദമി ഓഫ് സയൻസസിന്റെ ചെയർമാനായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top