പി.സുശീല ആശുപത്രിയില്‍; ചെന്നൈയില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുന്നു
പ്രമുഖ ഗായിക പി.സുശീലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൃക്ക സംബന്ധമായ രോഗങ്ങൾക്ക് ചികിത്സ തേടിയതായാണ് സൂചന. ചെന്നൈ ആൾവാർപേട്ടിലുള്ള സ്വകാര്യാശുപത്രിയിൽ സുശീല ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുകയാണ്. 89കാരിയായ അവരുടെ ആരോഗ്യസ്ഥിതി നിലവിൽ തൃപ്തികരമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്.
സുശീല അഞ്ച് തവണ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്. മലയാളികള്‍ക്ക് പ്രിയങ്കരിയായ ഗായിക കൂടിയാണ് അവര്‍. റേഡിയോയില്‍ മലയാളികള്‍ കാതോര്‍ത്ത ശബ്ദമാണ് സുശീലയുടേത്. മികച്ച എത്രയോ മലയാള ഗാനങ്ങളാണ് ആ ശബ്ദസൗകുമാര്യത്തില്‍ പിറന്നുവീണത്.
ഒരു കാലത്ത് ഹിറ്റ് ആയ കോംബോ ആയിരുന്നു ദേവരാജൻ- പി.സുശീല ടീമിന്റെത്. പെരിയാറേ, പെരിയാറേ…, ഏഴുസുന്ദരരാത്രികള്‍…, പൂന്തേനരുവി തുടങ്ങിയ എത്രയോ നിത്യഹരിതഗാനങ്ങള്‍ ആ കൂട്ടുകെട്ടില്‍ പിറന്നിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here