‘സാന്ത്വനം’ സീരിയൽ സംവിധായകൻ ആദിത്യൻ അന്തരിച്ചു; ആകസ്മിക വേർപാടിന്റെ ഞെട്ടലില്‍ ടിവി-സിനിമാ രംഗം

തിരുവനന്തപുരം: പ്രമുഖ സീരിയൽ സംവിധായകൻ ആദിത്യൻ (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം സീരിയലിന്റെ സംവിധായകനാണ്. സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.

ടെലിവിഷൻ രംഗത്തെ ജനപ്രിയനായ സംവിധായകനാണ് ആദിത്യൻ. സാന്ത്വനം കൂടാതെ വാനമ്പാടി, ആകാശദൂത് എന്നീ സീരിയലുകളും സംവിധാനം ചെയ്തിട്ടുണ്ട്. സിനിമാ- ടെലിവിഷൻ രംഗത്തുള്ളവര്‍ ആദിത്യന്റെ ആകസ്മിക വേർപാടിന്റെ ഞെട്ടലിലാണ്

കൊല്ലം അഞ്ചൽ സ്വദേശിയാണ്. കഴിഞ്ഞ കുറച്ചധികം നാളുകളായി തിരുവനന്തപുരം പേയാടാണ് താമസം. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഭാരത് ഭവനില്‍ പൊതുദര്‍ശനത്തിന് വെക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top