ഭാവഗായകന്‍ പി.ജയചന്ദ്രന്‍ വിടവാങ്ങി; വിരാമമായത് തെന്നിന്ത്യന്‍ ചലച്ചിത്ര സംഗീതത്തിലെ ഒരു യുഗത്തിന്

മലയാളിയുടെ പ്രിയ ഗായകന്‍ പി.ജയചന്ദ്രൻ (80) വിട വാങ്ങി. തൃശൂർ അമല ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. മലയാള ചലച്ചിത്ര ഗാനരംഗത്തെ സുരഭിലമാക്കിയ ഒരു യുഗത്തിനാണ് അന്ത്യമായത്. മലയാളം അടക്കമുള്ള തെന്നിന്ത്യന്‍ ഭാഷകളിലായി 6000 ലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്.

ദേശീയ ചലച്ചിത്ര പുരസ്കാരം ഒരു തവണയും സംസ്ഥാന ചലച്ചിത്ര പുരസ്കാരം അഞ്ചു തവണയും തമിഴ്നാട് സംസ്ഥാന പുരസ്കാരം നാല് തവണയും നേടിയിട്ടുണ്ട്. കേരള സർക്കാരിന്റെ ജെ.സി.ഡാനിയൽ പുരസ്കാരം, തമിഴ്നാട് സർക്കാരിന്റെ കലൈമാമണി ബഹുമതി എന്നിവയും ലഭിച്ചു.

തിരുവാഭരണം ചാർത്തി വിടർന്നു, നീലഗിരിയുടെ സഖികളെ, രാജീവനയനേ നീയുറങ്ങൂ, മഞ്ഞലയിൽ മുങ്ങിത്തോർത്തി, സ്വർണഗോപുര നർത്തകീ ശില്പം, കർപ്പൂരദീപത്തിൻ കാന്തിയിൽ, അഷ്ടപദിയിലെ നായികേ, കാറ്റുമൊഴുക്കും കിഴക്കോട്ട്, , റംസാനിലെ ചന്ദ്രികയോ, നന്ദ്യാർവട്ട പൂ ചിരിച്ചു, അനുരാഗ ഗാനം പോലെ, ഹർഷബാഷ്പംചൂടി, ഏകാന്ത പഥികൻ , ശരദിന്ദു മലർദീപനാളം, യദുകുല രതിദേവനെവിടെ, സന്ധ്യക്കെന്തിനു സിന്ദൂരം, നിൻമണിയറയിലെ നിർമലശയ്യയിലെ, ഉപാസന ഉപാസനാ എന്നിങ്ങനെ മലയാളികള്‍ എന്നും ഓര്‍മിക്കുന്ന ഒരുപാട് ഗാനങ്ങള്‍ അദ്ദേഹം സംഭാവന ചെയ്തു.

ഒന്നിനി ശ്രുതിതാഴ്ത്തി പാടുക പൂങ്കുയിലേ, ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം എന്ന ഗാനവും മലയാളികള്‍ ഏറ്റെടുത്ത ഗാനങ്ങളുടെ കൂട്ടത്തിലുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top