രേവതിയുടെ മരണത്തിൽ അല്ലുവിനെ പ്രതിക്കൂട്ടിലാക്കുന്ന ദൃശ്യങ്ങൾ പുറത്ത്; തെലങ്കാന മുഖ്യമന്ത്രി പറഞ്ഞത് ശരിയോ !!
തെലങ്കാന പോലീസ് അനുമതി നിഷേധിച്ചിട്ടും നടൻ അല്ലു അർജുൻ പ്രീമിയർ ഷോ കാണാൻ എത്തിയെന്ന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ആരോപണം ശരിവയ്ക്കുന്ന സിസിടി ദൃശ്യങ്ങൾ പുറത്ത്. തിയറ്റർ വിട്ടുപോകാൻ ആദ്യം അല്ലു അർജുൻ വിസമ്മതിച്ചെന്നും പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുമെന്ന് താക്കീത് നൽകിയപ്പോഴാണ് താരം പോയതെന്നുമായിരുന്നു നിയമസഭയിൽ റെഡ്ഡി പറഞ്ഞത്.
Also Read: അല്ലുവിന് ജാമ്യം കിട്ടാൻ കാരണം ഷാരൂഖ് ഖാൻ; ഹൈക്കോടതിയിൽ നടന്ന ട്വിസ്റ്റ് ഇതാണ്
നിയമസഭയിലെ വിമർശനങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി അല്ലു അർജുനും രംഗത്തെത്തിയിരുന്നു. പോലീസ് അനുമതിയോടെയാണ് ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലെത്തിയത്. പ്രകടനമോ ജാഥയോ നടത്തിയിട്ടില്ലെന്നും, തന്നെ സ്വഭാവഹത്യ ചെയ്യാനാണ് ശ്രമമാണ് നടക്കുന്നതെന്നുമായിരുന്നു അല്ലു അർജുൻ പ്രതികരിച്ചത്. തിയറ്ററിലേക്ക് എത്തരുതെന്ന് പോലീസ് അല്ലുവിന് നിർദേശം നൽകിയെന്ന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു താരത്തിന്റെ മറുപടി. അല്ലുവിന്‍റെ അവകാശവാദം ശരിയല്ലെന്ന് വ്യക്തമാക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
Also Read: അല്ലു അര്‍ജുൻ്റെ വീടിന് നേരെ ആക്രമണം; പിന്നിൽ ഔ ജാക് സംഘടന
ഈ മാസം നാലിനാണ് രേവതി (39) മരണപ്പെട്ടത്. ഒമ്പതുവയസുകാരനായ ഇവരുടെ മകൻ ശ്രീതേജിന് ഗുരുതരമായി പരുക്കേറ്റിരുന്നു. ഹൈദരാബാദ് കിംസ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന കുട്ടിയുടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ തെലങ്കാന പോലീസ് അല്ലു അർജുനെ അറസ്റ്റ് ചെയ്തിരുന്നു. തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് താരം പുറത്തിറങ്ങിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here