കർഷക ആത്മഹത്യകൾ തുടരുമ്പോഴും വഴിപാട് പ്രതിഷേധങ്ങൾ മാത്രം; പ്രതിപക്ഷ കർഷക സംഘടനകൾ നിർജീവം

സ്‌മൃതി പ്രേം

തിരുവനന്തപുരം: കർഷക ബില്ലിൽ ഒപ്പുവെയ്ക്കാത്ത ഗവർണറുടെ വസതിയിലേക്ക് കർഷക സംഘടനകൾ മാർച്ച് നടത്തുമെന്ന് മുഖ്യമന്ത്രി. സർക്കാരിൻ്റെ പിടിപ്പുകേട് കൊണ്ട് കർഷക ആത്മഹത്യകൾ പെരുകുമ്പോഴും പ്രതിപക്ഷ കർഷക സംഘടനകൾ പ്രതിഷേധ സമരം പോലും നടത്താതെ ഒളിച്ചു നടക്കയാണ്.

തൊട്ടതിനും പിടിച്ചതിനുമെല്ലാം സർക്കാരിനെതിരെ പ്രതിഷേധിക്കുന്ന പ്രതിപക്ഷ സംഘടനകൾ ആരും തന്നെ കർഷക ആത്മഹത്യകളിൽ ഫലപ്രദമായി പ്രതിഷേധിക്കാത്തതിൽ കർഷകർക്കിടയിൽ നീരസമുണ്ട്. കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ കുട്ടനാട്ടിൽ മാത്രം രണ്ടു കർഷകരാണ് ആത്മഹത്യ ചെയ്തത്.

നെല്ലുവില പൂർണമായി കിട്ടാത്തതുമൂലമുള്ള സാമ്പത്തികപ്രതിസന്ധിയിൽ മനംനൊന്ത് അമ്പലപ്പുഴ സ്വദേശിയും കർഷകനുമായ കെ.ആർ. രാജപ്പൻ (88) സെപ്റ്റംബറിൽ ജീവനൊടുക്കി. നെല്ലു വില പൂർണമായി കിട്ടാത്തതിൻ്റെ നിരാശയിലാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. ഇക്കഴിഞ്ഞ ദിവസം കുട്ടനാട്ടിൽ 53 കാരനായ കെ.ജി. പ്രസാദ് വായ്പ കിട്ടാത്തതിൻ്റെ പേരിൽ ആത്മഹത്യ ചെയ്തു.

കർഷകരുടെ ദുരിതപൂർണമായ അവസ്ഥയിൽ പ്രതിഷേധിക്കാനോ സംസ്ഥാന തലത്തിൽ ഈ വിഷയം ഏറ്റെടുക്കാനോ പ്രതിപക്ഷ പാർട്ടികളോ കർഷക സംഘടനകളോ ഇനിയും തയ്യാറായിട്ടില്ല. കർഷക പ്രശ്നങ്ങൾ എന്തുകൊണ്ട് ഗൗരവമായി ഏറ്റെടുക്കുന്നില്ലാ എന്നാരാഞ്ഞപ്പോൾ വിചിത്രമായ മറുപടിയാണ് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ സി വിജയൻ പറഞ്ഞത്- “പാലക്കാടും കോഴിക്കോടും കോട്ടയത്തും കർഷക ആത്മഹത്യകൾക്കെതിരെ പ്രതിഷേധം ഉണ്ടായിരുന്നു. കോൺഗ്രസ് പ്രവർത്തകർ എല്ലാവരും ആ പരിസരത്തുണ്ടായിരുന്നു. മരിച്ച കർഷകന്റെ കുടുംബത്തിന്റെ പൂർണ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണം. തിരുവോണത്തിന്റെ തലേ ദിവസം ഈ വിഷയത്തിൽ ഞങ്ങൾ പ്രതിഷേധിച്ചിരുന്നു. സർക്കാർ ഗൗനിച്ചില്ല. ഈ മാസം 14 ന് സെക്രട്ടറിയേറ്റ് ഉപരോധിക്കും. അതിനു മുന്നേ വേറെ പരിപാടികൾ നടത്താമെന്ന് ഏറ്റുപോയി. സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് കർഷക കോൺഗ്രസ് തീരുമാനം.”

കോൺഗ്രസ് പാർട്ടി പുനഃസംഘടനയുടെ ഭാഗമായി സംസ്ഥാന ത്താകെ യോഗങ്ങൾ സംഘടിപ്പിക്കുന്ന തിരക്കിലാണ്. കോൺഗ്ര സിന്റെ കർഷക സംഘടനയാണെങ്കിൽ വർഷങ്ങളായി നിർജ്ജീവാവസ്ഥയിലാണ്. ബിജെപിയുടെ സമീപനവും സമാനമാണ്. കഴിഞ്ഞ ദിവസം പ്രാദേശികമായി പ്രതിഷേധങ്ങളും അനുശോചന പരിപാടികളുമൊക്കെ സംഘടിപ്പിച്ചെങ്കിലും സംസ്ഥാന തലത്തിൽ കാര്യമായ പ്രതിഷേധ മൊന്നും ഉണ്ടായിട്ടില്ല. ബിജെപിയുടെ കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജി ആർ നായർ പറയുന്നത് ബിജെപി മാത്രമാണ് കർഷകരുടെ വിഷയത്തിൽ സർക്കാരിനെതിരെ പ്രതിഷേധിച്ചിട്ടുള്ളതെന്നും വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ കുറ്റപത്രം ഉണ്ടാക്കി പ്രതിഷേധിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top