കർഷക പ്രക്ഷോഭത്തിൽ വിരണ്ട് മോദി സർക്കാർ!! ഹരിയാനയിൽ നിന്നും ബാരിക്കേഡുകൾ തകർത്ത് കർഷകർ ഡൽഹിലേക്ക്; ചർച്ചക്ക് തയ്യാറെന്ന് കേന്ദ്രം

ഹരിയാനയിലെ അംബാലയ്ക്ക് സമീപം കർഷക മാർച്ചിനെ തടയാൻ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ പ്രതിഷേധക്കാർ തകർത്തു. മാസങ്ങളായി ഇവിടെ ക്യാമ്പ് ചെയ്ത് പ്രതിഷേധം നടത്തിയ കർഷകരാണ് ഇന്ന് ബാരിക്കേഡുകൾ ഭേദിച്ച് ഡൽഹിയിലേക്ക് മാർച്ച് ചെയ്യാൻ ശ്രമം നടത്തിയത്. ഒരു കർഷകനെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റു ചെയ്തു. നൂറോളം കർഷകരുടെ മാർച്ച് ഡൽഹിയിലേക്ക് ആരംഭിച്ചിട്ടുണ്ട്. ട്രാക്ടറുകൾ തടയാൻ കോൺക്രീറ്റ് ഭിത്തികളും മറ്റ് സുരക്ഷാ ക്രമീകരണങ്ങളും ഏറ്റെടുത്തത് കർഷകർക്ക് തിരിച്ചടിയായത്. ട്രാക്ടറുമായി എത്തിയവർ പ്രദേശത്ത് തുടരുകയാണ്.
ഈ വർഷം ആദ്യം കർഷകരുമായി നാല് റൗണ്ട് ചർച്ചകൾ നടത്തിയതായിട്ടാണ് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നത്. ചർച്ചകൾ പുനരാരംഭിക്കുന്നതിനുള്ള വാതിലുകൾ ഇപ്പോഴും തുറന്നിട്ടുണ്ടെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു. ഫെബ്രുവരിയിൽ നാല് റൗണ്ട് ചർച്ചകൾ നടത്തിയെന്ന് കർഷകനേതാക്കളും സ്ഥിരീകരിച്ചു. എന്നാൽ ഫെബ്രുവരി 18 മുതൽ കൂടുതൽ ചർച്ചകളൊന്നും ഉണ്ടായിട്ടില്ലെന്ന് കർഷക നേതാവ് സർവാൻ സിംഗ് പന്ദർ പറഞ്ഞു. കർഷകരുടെ ആശങ്കകൾ പരിഹരിക്കുന്നതിന് ചർച്ചകൾക്ക് എപ്പോഴും തയ്യാറാണെന്ന കേന്ദ്രത്തിൻ്റെ അവകാശവാദത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സംയുക്ത കിസാൻ മോർച്ചയുടെയും കിസാൻ മസ്ദൂർ മോർച്ചയുടെയും പ്രവർത്തകരാണ് അംബാലയിൽ ക്യാമ്പ് ചെയ്തിരുന്നത്. മാർച്ച് ഉപേക്ഷിക്കണമെന്ന് പോലീസ് ഉച്ചഭാഷിണിയിലൂടെ കർഷകരോട് അഭ്യർത്ഥിച്ചെങ്കിലും അവരത് ചെവിക്കൊണ്ടില്ല. പിന്നാലെ ബാരിക്കേഡുകൾ തകർത്ത് രാജ്യ തലസ്ഥാനത്തേക്ക് നീങ്ങാൻ ശ്രമങ്ങൾ ആരംഭിച്ചു. കർഷകർ ബാരിക്കേഡിൻ്റെ ഒരു പാളി തകർത്തു. കർഷക നേതാക്കളായ സുർജിത് സിംഗ് ഫൂൽ, സത്നാം സിംഗ് പന്നു, സവീന്ദർ സിംഗ് ചൗട്ടാല, ബൽജീന്ദർ സിംഗ് ചാഡിയാല, മഞ്ജിത് സിംഗ് എന്നിവരുടെ നേതൃത്വത്തിൽ 101 കർഷക സംഘം ഉച്ചയ്ക്ക് ഒരു മണിയോടെ പാർലമെൻ്റിലേക്ക് മാർച്ച് ആരംഭിച്ചു. തകർത്ത ബാരിക്കേഡ് പോലീസ് പുനസ്ഥാപിച്ചിട്ടുണ്ട്.
പ്രതിഷേധം കണക്കിലെടുത്ത് ഡിസംബർ ഒമ്പത് വരെ അംബാലയിൽ ഇൻ്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു. കർഷക മാര്‍ച്ച് തടയുക എന്ന ലക്ഷ്യത്തോടെ സുരക്ഷാ ക്രമീകരണങ്ങളും ശക്തമാക്കിയിട്ടുണ്ട്. അഞ്ച് പേരിൽ കൂടുതൽ പ്രദേശത്ത് കൂട്ടം കൂടാൻ പാടില്ലെന്നാണ് നിർദേശം. കർഷക നേതാവ് സർവാൻ സിംഗ് പന്ദർ അംബാലയിലെ പ്രതിഷേധ സ്ഥലത്തുണ്ട്. ട്രാക്ടറുകൾ എടുക്കുന്നതിന് പകരം കർഷകർ കാൽനടയായി മാർച്ച് നടത്തുമെന്ന് പാന്ദേർ പറഞ്ഞു. ട്രാക്ടറുകൾക്ക് പകരം കർഷകർ കാൽനടയായി മാർച്ച് നടത്തുമെന്ന് കർഷക നേതാവ് സർവാൻ സിംഗ് പന്ദർ അറിയിച്ചു.
Also Read: കോട്ടകൾ തകർത്ത് കർഷകരുടെ ദില്ലി ചലോ; ബാരിക്കേഡുകൾ ഭേദിച്ച് രാജ്യ തലസ്ഥാനത്തേക്ക്….
പുതിയ കാർഷിക നിയമങ്ങളനുസരിച്ച്, കർഷകർക്ക് നൽകേണ്ട നഷ്ടപരിഹാരങ്ങളും ആനുകൂല്യങ്ങളും നൽകണം എന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച്. ആവശ്യങ്ങള്‍ അംഗീകരിക്കാതെ വീട്ടിലേക്ക് മടങ്ങില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമം പുനഃസ്ഥാപിക്കുക, കർഷകർ കടം എഴുതിത്തള്ളുക, കർഷകർക്കും കർഷക തൊഴിലാളികൾക്കും പെൻഷൻ, വൈദ്യുതി നിരക്ക് വർദ്ധനവ് പിൻവലിക്കുക, 2020-21 ലെ മുൻ പ്രക്ഷോഭത്തിനിടെ മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം, 2021 ലെ ലഖിംപൂർ ഖേരി അക്രമത്തിൻ്റെ ഇരകൾക്ക് നീതി എന്നിവയാണ് കർഷകർ ഉയർത്തുന്ന പ്രധാന ആവശ്യങ്ങൾ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here