വീണ്ടും പാര്‍ലമെന്റ് മാര്‍ച്ചുമായി കര്‍ഷക സംഘടനകള്‍; കനത്ത സുരക്ഷ; ഡല്‍ഹി അതിര്‍ത്തികളില്‍ വന്‍ ഗതാഗതക്കുരുക്ക്

എന്‍ഡിഎ സര്‍ക്കാരിന് പ്രതിസന്ധി സൃഷ്ടിച്ച് വീണ്ടും പാര്‍ലമെന്റിലേക്ക് കര്‍ഷക മാര്‍ച്ച്. ഭൂമി ഏറ്റെടുത്തതിനുള്ള നഷ്ടപരിഹാരവും കാര്‍ഷിക ആനുകൂല്യങ്ങളും ആവശ്യപ്പെട്ടാണ് മാര്‍ച്ചുമായി യുപിയില്‍ നിന്നുള്ള കര്‍ഷക സംഘടനകള്‍ വീണ്ടും രംഗത്തെത്തുന്നത്.
ഭാരതീയ കിസാൻ പരിഷത്തും (ബികെപി) കിസാൻ മസ്ദൂർ മോർച്ചയും (കെഎംഎം), സംയുക്ത് കിസാൻ മോർച്ചയും (എസ്‌കെഎം) ഉൾപ്പെടെയുള്ള കര്‍ഷക സംഘടനകളാണ് മാര്‍ച്ചിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കാൽനടയായും ട്രാക്ടറുകളിലുമായാണ് ഡൽഹി മാര്‍ച്ച് നടത്തുന്നത്.
ഡല്‍ഹി ചലോ മാര്‍ച്ച് എന്നാണ് പേരിട്ടിരിക്കുന്നത്. കടുത്ത സുരക്ഷയാണ് ഡല്‍ഹി-യുപി പോലീസ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ബാരിക്കേഡുകൾ സ്ഥാപിച്ചും , വാഹനങ്ങൾ പരിശോധിച്ചും റൂട്ടുകൾ വഴിതിരിച്ചുവിട്ടും സമരത്തിനെ നേരിടാനുള്ള ഒരുക്കമാണ് പോലീസ് നടത്തുന്നത്. ഇതോടെ ഡല്‍ഹി റോഡുകളില്‍ വലിയ ഗതാഗതകുരുക്കാണ് വന്നിട്ടുള്ളത്.
കേന്ദ്ര സര്‍ക്കാരുമായി നടത്തിയ സമവായചര്‍ച്ച പൊളിഞ്ഞതോടെ കഴിഞ്ഞ ഫെബ്രുവരിയില്‍ കര്‍ഷകര്‍ ഡല്‍ഹി ചലോ മാര്‍ച്ച് നടത്തിയിരുന്നു. കര്‍ഷക മാര്‍ച്ചും ട്രാക്ടര്‍ റാലിയും കേന്ദ്ര സര്‍ക്കാരിനു വലിയ തലവേദനയായിരുന്നു. പഞ്ചാബ്–ഹരിയാന അതിർത്തികളിൽ പോലീസ് മാര്‍ച്ച് തടഞ്ഞു. അക്രമങ്ങളിൽ ഏതാനും പേർ കൊല്ലപ്പെട്ടിരുന്നു. പൊലീസ് ഉപരോധം തീർത്തതോടെ ഡൽഹിയിലേക്കു കടക്കാൻ സാധിക്കാതെയാണ് മാര്‍ച്ച് അവസാനിപ്പിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here