‘ദില്ലി ചലോ’ കര്‍ഷക സമരം തുടരുന്നു; നാലാംവട്ട ചർച്ചകൾ ഇന്ന്; അനുകൂല തീരുമാനം വന്നേക്കുമെന്ന പ്രതീക്ഷയില്‍ കര്‍ഷകര്‍

ഡല്‍ഹി: കർഷക സമരം ആറാം ദിനവും തുടരുന്നു. ‘ദില്ലി ചലോ’ മാര്‍ച്ച് പ്രഖ്യാപിച്ച് ഡല്‍ഹിയിലേക്ക് നീങ്ങിയ സമരക്കാരെ ഹരിയാന അതിർത്തിയിൽ പോലീസ് തടഞ്ഞുവെച്ചിരിക്കുകയാണ്. കേന്ദ്രസർക്കാരുമായി ചർച്ചകൾ നടക്കുന്നതിനാൽ കർഷകർ ഇപ്പോൾ മുന്നോട്ടുപോകേണ്ടെന്ന തീരുമാനത്തിലാണ്. നാലാംവട്ട ചർച്ചകൾ ചണ്ഡീഗഢിൽ ഇന്ന് വൈകീട്ട് നടക്കും.

നേരത്തേ നടന്ന മൂന്ന് ചർച്ചകളും താങ്ങുവില സംബന്ധിച്ച തർക്കങ്ങളാൽ അലസിപ്പിരിഞ്ഞിരുന്നു. കാർഷികകടങ്ങൾ എഴുതിത്തള്ളണം, താങ്ങുവിലയ്ക്ക് നിയമപരിരക്ഷ നൽകാൻ കേന്ദ്രസർക്കാർ ഓർഡിനൻസ് കൊണ്ടുവരണം എന്നതൊക്കെയാണ് കര്‍ഷകരുടെ ആവശ്യങ്ങള്‍. ഇന്നത്തെ യോഗത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ശനിയാഴ്ച മുസഫർനഗറിൽ വിളിച്ച കർഷക മഹാപഞ്ചായത്തിൽ ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത് ഡൽഹി ചലോ മാർച്ചിന് പിന്തുണ പ്രഖ്യാപിച്ചു. ഐക്യദാർഢ്യവുമായി 21-ന് ട്രാക്ടർ റാലി നടത്തും. അടുത്തയാഴ്ച ഗാസിപുർ അതിർത്തിയിലേക്ക് ട്രാക്ടർ റാലി നടത്തുമെന്നും എന്നാൽ, ഡൽഹിയിലേക്ക് കടക്കില്ലെന്നും രാകേഷ് ടികായത്ത് പറഞ്ഞു. സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനങ്ങൾക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top