മുന്‍ എംഎല്‍എ ഒന്നാം പ്രതി തന്നെ; ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

കാസർകോട്: മഞ്ചേശ്വരം മുന്‍ എംഎല്‍എ ഖമറുദ്ദീന്‍ മുഖ്യപ്രതിയായ ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. ഫാഷൻ ഗോൾഡ് ചെയര്‍മാന്‍ ഖമറുദ്ദീൻ അടക്കം 29 പേരെയാണ് പ്രതി ചേർത്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് 168 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം പൂർത്തിയായ 15 കേസുകളിലാണ് കാസർകോട്, കണ്ണൂർ അഡീഷണൽ ജില്ലാ കോടതികളിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രതികൾ 17 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്.

ഫാഷന്‍ ഗോള്‍ഡ്‌ മാനേജിംഗ് ഡയറക്‌ടർ പൂക്കോയ തങ്ങളാണ് രണ്ടാം പ്രതി. വഞ്ചന, വിശ്വാസലംഘനം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കേസിൽ കമ്പനിയുടെയും പ്രതികളുടെയും ബാങ്ക് നിക്ഷേപം മരവിപ്പിക്കുകയും സ്വത്തുക്കള്‍ സർക്കാർ കണ്ടുകെട്ടുകയും ചെയ്തിരുന്നു.

കാസ‌ർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലായി 263 പേരുടെ പരാതികളാണ് ക്രൈംബ്രാഞ്ച് എസ്പി പി. പി. സദാനന്ദന്റെ നേതൃത്വത്തിൽ അന്വേഷിക്കുന്നത്. 35 കേസുകളുടെ കുറ്റപത്രം തയ്യാറായിട്ടുണ്ട്. അന്തിമ അനുമതി ലഭിച്ചാല്‍ ഇതും കോടതിയിൽ സമർപ്പിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top