ബൈക്ക് അപകടത്തില്‍ അച്ഛനും മകനും മരിച്ചു; അമ്മ ഗുരുതരാവസ്ഥയില്‍; ആലപ്പുഴ പുറക്കാട്ടെ ദുരന്തം ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ച്
April 7, 2024 10:01 AM

ആലപ്പുഴ: പുറക്കാട് വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു. അമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെയായിരുന്നു അപകടം. സുദേവ്, മകന്‍ പന്ത്രണ്ടു വയസുള്ള ആദിദേവ് എന്നിവരാണ് മരിച്ചത്. സുദേവിന്റെ ഭാര്യ വിനീത പരിക്കേറ്റ് വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
ക്ഷേത്ര ദര്‍ശനത്തിനായി പോകുന്ന വഴിയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചിരിച്ചിരുന്ന ബൈക്ക് ഒരു സൈക്കിളില്‍ തട്ടി നിയന്ത്രണം തെറ്റി ലോറിയില്‍ ഇടിക്കുകയായിരുന്നു. സുദേവ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മകനെ വണ്ടാനം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here