വീട്ടുജോലി ചെയ്യാതെ മകള്‍ മൊബൈല്‍ ഫോണില്‍ കളിച്ചു; 18കാരിയെ പിതാവ് പ്രഷര്‍ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ചു കൊന്നു

വീട്ടുജോലികള്‍ ചെയ്യാന്‍ പറഞ്ഞത് അനുസരിക്കാതെ മകള്‍ മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കുന്നത് തുടര്‍ന്നപ്പോള്‍ ക്ഷുഭിതനായ പിതാവ് പ്രഷര്‍കുക്കര്‍ കൊണ്ട് തലയ്ക്കടിച്ചു കൊന്നു. പതിനെട്ടുകാരിയായ മകള്‍ ഹെതാലിയ സ്മിമര്‍ ആണ് മരിച്ചത്. ഓട്ടോറിക്ഷാ ഡ്രൈവര്‍ ആയ പിതാവ് മുകേഷ് (40) അറസ്റ്റിലായി. പെണ്‍കുട്ടിയുടെ അമ്മ ഗീതാബെന്‍ പര്‍മറിന്‍റെ പരാതിയിലാണ് അറസ്റ്റ്.

അമ്മ ജോലിക്ക് പോയതിനാല്‍ വീട്ടുജോലികള്‍ ചെയ്യാന്‍ മകളോട് പിതാവ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മകള്‍ മൊബൈലില്‍ കളിക്കുന്നത് തുടര്‍ന്നു. ഇതിനെ തുടര്‍ന്ന് ദേഷ്യം വന്ന മുകേഷ് മകളെ പ്രഷര്‍ കുക്കര്‍ കൊണ്ട് തലങ്ങും വിലങ്ങും അടിച്ചു. പുറത്ത് കളിച്ചുകൊണ്ടിരുന്ന ഹെതാലിയയുടെ സഹോദരന്‍ മായങ്ക് കരച്ചില്‍ കേട്ട് ഓടിവന്നപ്പോഴാണ് ഹെതാലിയ ചോരയില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്.

മായങ്ക് വിളിച്ചു പറഞ്ഞതിനെ തുടര്‍ന്ന് ഗീത എത്തി മകളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. കൊലപാതകക്കുറ്റം ചുമത്തിയാണ് മുകേഷിനെതിരെ പോലീസ് കേസ് എടുത്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top