ഇതര മതക്കാരനുമായി പ്രണയം, മകളെ കൊല്ലാൻ അച്ഛന്റെ ശ്രമം
November 1, 2023 6:30 PM

ആലുവ: ഇതര മതക്കാരനുമായുള്ള പ്രണയത്തെ ചൊല്ലി പതിനാലുവയസുകാരിയെ അച്ഛൻ കൊലപ്പെടുത്താൻ ശ്രമിച്ചു . കഴിഞ്ഞ 29ന് ആണ് സംഭവം. കുട്ടിയുടെ വായിൽ ബലമായി കള നാശിനി ഒഴിച്ച് നൽകിയാണ് കൊലപാതകശ്രമം. എറണാകുളം സ്വദേശിയായ പെൺകുട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ ദേഹത്താകെ കമ്പിവടി കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചിട്ടുമുണ്ട്. ആശുപത്രി ജീവനക്കാരാണ് ഈ വിവരം പോലീസിനെ അറിയിക്കുന്നത്. കുട്ടിയുടെ അച്ഛൻ അബീസിനെ ആലുവ വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here