കൃപാസനം ഭക്തരെവിറ്റ് കാശാക്കുന്നു, എലിസബത്ത് ആന്റണി മകന്റെ ബിജെപി പ്രവേശനത്തെ കന്യാമറിയവുമായി കൂട്ടിച്ചേർക്കുന്നത് ശുദ്ധതട്ടിപ്പാണ്, ദൈവത്തെ ഉപയോഗിച്ച് അധികാരം കവർന്നെടുക്കുകയാണെന്ന് ഫാ. പോൾ തേലക്കാട്

കൊച്ചി: ആലപ്പുഴയിലെ കൃപാസനം എന്ന ധ്യാനകേന്ദ്രം ഭക്തരുടെ ചേതോവികാരങ്ങളെ വിറ്റു കാശാക്കുകയാണെന്നു സീറോ മലബാർ സഭ മുൻ വക്താവ് ഫാ. ഡോ. പോൾ തേലക്കാട്.
കന്യാമാതാവിന്റെ അനുഗ്രഹം കൊണ്ടാണ് തന്റെ മകൻ ബിജെപിയിൽ ചേർന്നതെന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണിയുടെ വെളിപ്പെടുത്തലിനു മതത്തിന്റെ നിറം കൊടുത്തത് ശുദ്ധതട്ടിപ്പാണെന്നു അദ്ദേഹം മംഗളം പത്രത്തിലെഴുതിയ ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. ഒരമ്മയുടെ കുടുംബപ്രശ്‌നത്തെ വ്യാഖ്യാനിച്ച് പണം തട്ടാനുള്ള മാർഗമായി ഉപയോഗിക്കുകയാണ്.

ദൈവത്തെ ഉപയോഗിച്ച് അധികാരത്തിന്റെ ആനുകൂല്യങ്ങൾ കവർന്നെടുക്കാനാണ് കൃപാസനവും ആന്റണിയുടെ ഭാര്യയും ശ്രമിക്കുന്നത്. പ്രതിസന്ധികളിൽനിന്ന് രക്ഷപ്പെടാൻ വേണ്ടി മതപ്രീണനം നടത്തുന്ന സ്ഥാപനങ്ങൾ വേറെയുണ്ട്. വ്യക്തികളുടെ വിശ്വാസജീവിതത്തിന്റെ അനുഭവങ്ങൾക്ക് രാഷ്ട്രീയനിറം കൊടുക്കുന്നത് കച്ചവട താല്പര്യത്തിനു വേണ്ടിയാണ്.
‘ഞാൻ പ്രാർത്ഥിച്ച് നിപ വൈറസ് നാടു നീങ്ങി, റബറിന് വില നൽകിയാൽ പാർലമെന്റിൽ സീറ്റുറപ്പാക്കാം എന്നൊക്കെയുള്ള ഈ തലത്തിലെ തമാശകൾ നാം കേൾക്കുന്നു. എന്നാൽ, ഉത്തരവാദിത്വബോധം ഇത്തരം വെളിപാടുകളെ വിവേചിക്കണം. മതം രാഷ്‌ട്രീയം പറയണം, മനുഷ്യനെ സംരക്ഷിക്കാനും മൂല്യങ്ങൾ പരിരക്ഷിക്കാനും’ വേണ്ടി മാത്രമായി മാറണം. മതം നിങ്ങളുടെ സ്വകാര്യതയോടുള്ള പ്രതികരണമാണെന്നു പോൾ തേലക്കാട് ‘ഒരമ്മയുടെ കുടുംബവ്യഥയും മതവ്യാപാരികളും’ എന്ന ലേഖനത്തിൽ എഴുതിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here