മകളുടെ ആദ്യ പാചകത്തെ പ്രശംസിച്ച് അച്ഛന്‍; വാക്കുകൾ കൊണ്ട് ഹൃദയം കൈമാറുന്ന വീഡിയോ നെഞ്ചേറ്റി സോഷ്യല്‍ മീഡിയ

അച്ഛന് ആദ്യമായി ഭക്ഷണം ഉണ്ടാക്കി നല്‍കിയ മകളും അത് കഴിച്ച ശേഷം അച്ഛന്‍ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറല്‍. ഇന്‍സ്റ്റഗ്രാമിലാണ് യുവതി രസകരമായ വീഡിയോ പങ്കുവച്ചിരിക്കുന്നത്. കിടക്കയില്‍ ഇരിക്കുന്ന അച്ഛനോട് താന്‍ ആദ്യമായി ഉണ്ടാക്കിയ ഭക്ഷണം ആണെന്നും എങ്ങനെ ഉണ്ടെന്നുമുള്ള ചോദ്യത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്.

ഒരു പ്ലേറ്റില്‍ ഫ്രൈഡ് റൈസും കറിയുമാണ് അച്ഛന്റെ കൈയ്യിലുള്ളത്. താന്‍ ആദ്യമായി പാചകം ചെയ്ത ഫുഡ് എങ്ങനെയുണ്ട് എന്നായിരുന്നു യുവതിയുടെ ചോദ്യം. (പാപ്പ, ഹം പഹലി ബാര്‍ ആപ്‌കേലിയ ഖാന ബനായാ ഹേ, ആപ്‌കോ കൈസാ ലഗാ) ജീവിതത്തില്‍ കഴിച്ചിട്ടുള്ളതില്‍ ഏറ്റവും സ്വാദുള്ള ഭക്ഷണം. അന്നപൂര്‍ണ്ണ ദേവി തന്നെ സ്വര്‍ഗത്തില്‍ നിന്നും എത്തി തയാറാക്കിയതായി തോന്നുന്നു എന്നായിരുന്നു അച്ഛന്റെ മറുപടി.

അച്ഛന്റെ കമന്റില്‍ വിശ്വാസം വരാതെ യുവതി ആവര്‍ത്തിച്ച് ചോദിക്കുന്നുണ്ട്. അത്രയും ടേസ്റ്റ് ഉണ്ടാകില്ലെന്നും ഉപ്പും എരിവും ശരിയാണോ എന്നുമെല്ലാം ചോദിക്കുന്നുണ്ട്. ഇതിനെല്ലാം മകളുടെ മനസറിഞ്ഞുള്ള മറുപടിയാണ് നല്‍കുന്നത്. അത് കേള്‍വിക്കാരുടേയും മനസ് കുളിര്‍ പ്പിക്കുന്നുണ്ടെന്നാണ് പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.

അച്ഛനും മകളും വാക്കുകളിലൂടെ ഹൃദയം കൈമാറുന്നുണ്ട് എന്നല്ലാതെ മറ്റു പ്രത്യേകതയൊന്നും ഇല്ലാത്ത ഈ ചെറു വീഡിയോ അക്കാരണം കൊണ്ട് തന്നെ ഇന്റർനെറ്റിൽ വളരെ വേഗത്തില്‍ വൈറലായി. അച്ഛന്‍ മകളെ കെയര്‍ ചെയ്യുന്ന വിധം ഹൃദയത്തിലേറ്റിയ മട്ടിലുള്ള കമന്റുകളാണ് വീഡിയോക്ക് കീഴിൽ വന്നുകൊണ്ടിരിക്കുന്നത്.

മകളുടെ വ്യക്തിത്വത്തെ പൂർണമായും ബഹുമാനിച്ചു കൊണ്ടുള്ള പ്രോത്സാഹനമാണ് അച്ഛന്‍ നല്‍കുന്നത് എന്നതാണ് ശ്രദ്ധേയം. വിവാഹത്തെക്കുറിച്ചോ പരമ്പരാഗത രീതിയനുസരിച്ച് ഭർതൃ വീട്ടുകാർക്ക് വച്ചുവിളമ്പി കൊടുക്കുന്നതിനെ ക്കുറിച്ചോ ഒന്നും ഈ വീഡിയോയിൽ ഒരിടത്തും ഈ അച്ഛൻ പറയുന്നില്ല. അതുകൊണ്ട് തന്നെയാണ് ആ മകളുടെ പ്രതികരണം ഇത്ര ഹൃദ്യമായത് എന്നും പറയാം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top