ഉറങ്ങുമ്പോള്‍ ഏഴുവയസുകാരിയായ മകളെ പീഡിപ്പിച്ച് അച്ഛന്‍; രണ്ട് വര്‍ഷമായി കുഞ്ഞിനു നേരെ ലൈംഗിക അതിക്രമം

ഏഴു വയസുകാരിയായ മകളെ പീഡിപ്പിച്ച അച്ഛന്‍ അറസ്റ്റില്‍. പാലക്കാടാണ് അട്ടപ്പാടിയിലാണ് ക്രൂരസംഭവം ഉണ്ടായിരിക്കുന്നത്. ഉറങ്ങുന്ന സമയത്താണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയിരുന്നത്. അഞ്ചു വയസ് മുതല്‍ കുട്ടിയെ ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചിരുന്നതായാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

ശരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടിയെ കോട്ടത്തറ ആശുപത്രിയില്‍ ചികിത്സക്കായി എത്തിച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് പീഡന വിവരം അറിഞ്ഞത്. ഉടന്‍ തന്നെ ആശുപത്രി അധികൃതര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി അന്വേഷണം നടത്തിയ ശേഷമാണ് അച്ഛനെ അറസ്റ്റ് ചെയ്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top