ഏഴുവയസുകാരനും അച്ഛനും പെരിയാറിൽ മുങ്ങി മരിച്ചു; അപകടം മലയാറ്റൂരിന് സമീപം കുളിക്കടവിൽ
March 23, 2025 11:26 PM

കാലടി മലയാറ്റൂരിന് സമീപം പെരിയാറിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു. മലയാറ്റൂർ നെടുവേലി സ്വദേശി 48കാരൻ ഗംഗ, മകൻ ഏഴുവയസ് മാത്രമുള്ള ധാർമിക് എന്നിവരെയാണ് കുളിക്കടവിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകിട്ട് 4 മണിയോടെയാണ് ദുരന്തമെന്നാണ് കരുതുന്നത്.
വീടിനടുത്തുള്ള മധുരിമ കടവിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവർ ഇവിടെ സ്ഥിരമായി കുളിക്കാറുള്ളത് ആണെന്ന് നാട്ടുകാർ പറയുന്നു. ഇന്ന് വൈകിട്ട് കുളിക്കാൻ പോയ ശേഷം ഏറെനേരം കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ നടത്തിയത്. മൃതദേഹങ്ങൾ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here