കോഴിക്കാട് ഉറങ്ങിക്കിടന്ന മകനെ അച്ഛൻ കുത്തിക്കൊന്നു; മദ്യപാനം ചോദ്യം ചെയ്തതിലെ പ്രതികാരം
കൂടരഞ്ഞിയിൽ ഉറങ്ങിക്കിടന്ന യുവാവിനെ അച്ഛൻ കുത്തിക്കൊന്നു. മദ്യപാനം ചോദ്യചെയ്തതിനെ തുടർന്നാണ് കൊലപാതകം. ബിജു എന്ന ജോൺ ചെരിയൻപുറത്താണ് മകൻ ക്രിസ്റ്റി(24)യെ കൊലപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
വീട്ടിൽവച്ച് തന്നെ ക്രിസ്റ്റി മരിച്ചു. ബഹളം കേട്ട് ഓടിയെത്തിയ അയല്‍ക്കാര്‍ വിവരം പോലിസിനെ അറിയിക്കുകയായിരുന്നു. പോസ്റ്റുമോർട്ടം നടപടികൾക്കായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രതിയ തിരുവമ്പാടി പോലീസ് കസ്റ്റഡിയിലെടുത്തു.
സ്ഥിരമായി മദ്യപിച്ച് ബഹളമുണ്ടാക്കുന്ന ആളാണ് ജോൺ. ഇന്നലെ രാത്രി തിരുവമ്പാടിയിലെ ബന്ധുവീട്ടിൽ പോയി പ്രശ്നമുണ്ടാക്കിയിരുന്നു. വിവരം അറിഞ്ഞെത്തിയ മകനും ബന്ധുവും ജോണിനെ അനുനയിപ്പിച്ച് വീട്ടിൽ എത്തിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ഇരുവരും തർക്കമുണ്ടായിരുന്നു. ഇതിനു ശേഷമാണ് ഉറങ്ങിക്കിടന്ന ക്രിസ്റ്റിയുടെ നെഞ്ചിൽ ബിജു കത്തികൊണ്ട് കുത്തുകയായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here