താമസിക്കാനല്ല പുനെയിൽ ഫ്ളാറ്റ് വാങ്ങിയത്… വിരമിക്കും വരെ വിൽക്കില്ലെന്നും ഉറപ്പിച്ചു!! വെളിപ്പെടുത്തി ജസ്റ്റിസ് ചന്ദ്രചൂഡ്

‘തല ചായ്ക്കാൻ ഒരു കൂരയുണ്ടെന്ന ആത്മവിശ്വാസം ഉണ്ടെങ്കിൽ ആരുടെ മുമ്പിലും തല കുനിക്കേണ്ടി വരില്ല’- അച്ഛൻ്റെ ഈ ഉപദേശം ന്യായാധിപനെന്ന നിലയിൽ വലിയ പ്രചോദനമായിരുന്നു എന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനമൊഴിഞ്ഞ ഡി വൈ ചന്ദ്രചൂഡ്. അച്ഛൻ വൈ വി ചന്ദ്രചൂഡ് ഒരിക്കൽ പുനെയിൽ ചെറിയൊരു ഫ്ളാറ്റ് വാങ്ങി. എന്താണ് അവിടെ വാങ്ങിയത്, എപ്പോഴാണ് അവിടെ താമസിക്കാൻ പോകുന്നതെന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. “ഞാനവിടെ താമസിക്കാൻ പോകുന്നില്ല, പക്ഷെ എപ്പോഴെങ്കിലും സമ്മർദങ്ങൾക്ക് വഴങ്ങേണ്ടി വന്നാലോ, സത്യസന്ധത അടിയറ വയ്ക്കേണ്ടിവരുമെന്ന് തോന്നിയാലോ, കയറികിടക്കാൻ ഒരു സ്ഥലമുണ്ടെന്ന് നിനക്ക് ഓർമയുണ്ടായാൽ മതി” -മുൻ ചീഫ് ജസ്റ്റിസായിരുന്ന അദ്ദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെയായിരുന്നു, ഡി വൈ ചന്ദ്രചൂഡ് ഓർത്തെടുത്തു.

പിതാവെന്ന നിലയിൽ അദ്ദേഹം ഞങ്ങളെ അച്ചടക്കം പഠിപ്പിക്കാനൊന്നും മുതിർന്നിട്ടില്ല. എന്നാൽ അദ്ദേഹം പിന്തുടർന്ന ആദർശ ജീവിതം കണ്ടിരുന്ന മക്കളായ ഞങ്ങൾ സ്വയം അച്ചടക്കമുള്ള ജീവിതം നയിക്കാൻ ശീലിച്ചു. തൻ്റെ കുട്ടിക്കാലത്ത് പലവിധ അസുഖങ്ങളാൽ കഷ്ടപെട്ടിരുന്നു. രാത്രികാലങ്ങളിൽ ഉറക്കമിളച്ച് അമ്മ ഒപ്പം ഇരിക്കുമായിരുന്നു. മരുന്ന് ഗംഗാ നദി പോലെയാണ്, ഡോക്ടർ ദൈവമാണെന്നും അവർ പറഞ്ഞു തന്നിട്ടുണ്ട്. ധനഞ്ജയൻ എന്നെനിക്ക് പേരിട്ട അമ്മ, വിജ്ഞാനമെന്ന വലിയ ധനമെന്ന് നേടേണ്ടതെന്ന് പറയുമായിരുന്നു. ആകാശവാണിയിലെ ശാസ്ത്രീയ സംഗീത വിദുഷിയായിരുന്നു അമ്മ പ്രഭ ചന്ദ്രചൂഡ്.

തൻ്റെ വീട്ടിൽ സ്ത്രീകൾക്ക് വലിയ സ്വാധീനം ഉണ്ടായിരുന്നു. അമ്മയായിരുന്നു വീട്ടുകാര്യങ്ങൾ മുഴുവൻ നോക്കി നടത്തിയിരുന്നത്. അസാമാന്യമായ കാര്യപ്രാപ്തിയുള്ള വ്യക്തിയായിരുന്നു അമ്മ. മഹാരാഷ്ടയിലെ മിക്ക കുടുംബങ്ങളെയും മുന്നിൽ നിന്ന് നയിക്കുന്നത് സ്ത്രീകളാണ്. ഒഡീഷക്കാരും ഏറെക്കുറെ അതുപോലെയാണ്. അവിടെ നിന്നുള്ള തൻ്റെ ഭാര്യ കല്പനയും മിടുക്കിയാണ്. വിധിന്യായം തയ്യാറാക്കുന്നത് ഒഴികെ എല്ലാ കാര്യങ്ങളും അവർ ഭംഗിയായി നടത്തികൊണ്ടു പോകുന്നുണ്ട്, തമാശയായി ചന്ദ്രചൂഡ് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top