പലിശപ്പിരിവിനെത്തിയ ബ്ലേഡുകാരനുമായി പ്രണയത്തിലായി; കഴുത്തറ്റം കടത്തിൽ മുങ്ങിയ ഭർത്താവിനെ ഉപേക്ഷിച്ച് ഭാര്യ

കൊള്ളപ്പലിശക്ക് പണം നൽകിയ ശേഷം വീടുകയറിയിറങ്ങി ഭീഷണിപ്പെടുത്തി പണം പിരിക്കുന്ന ബ്ലേഡ് ഇടപാടുകാരുടെ ക്രൂരതകളുടെ വാർത്തകൾ ഒരുപാട് പുറത്തുവന്നിട്ടുണ്ട്. ഇത്തരക്കാരെ കൈകാര്യം ചെയ്യാൻ നിവൃത്തിയില്ലാതെ പലരും കുടുംബത്തോടെ ജീവനൊടുക്കിയതിൻ്റെ ദാരുണ അനുഭവങ്ങളും പലതുണ്ട്. എന്നാൽ ബീഹാറിലെ ജാമുയി ജില്ലയിൽ ഒരിടത്ത് ഇത്തരമൊരു പലിശക്കാരൻ വീട്ടുകാരിയുമായി ഉണ്ടാക്കിയ അപൂർവമായൊരു ബന്ധത്തിൻ്റെ കഥയാണിത്.

ഇന്ദ്രാകുമാരിയുടെയും നകുൽ ശർമ്മയുടെയും വിവാഹം 2022ലായിരുന്നു. വെറും രണ്ടുവർഷം എത്തിപ്പോഴേക്ക് മദ്യപാനവും ദേഹോപദ്രവും കൊണ്ട് ഇന്ദ്രാകുമാരിക്ക് മതിയായി. പോരാത്തതിന് കടംകയറി മുടിഞ്ഞിട്ട് പലിശക്ക് കടമെടുത്തത് കൊണ്ടുള്ള ദുരിതങ്ങളും. ഈ ഘട്ടത്തിലാണ് ഈ പലിശപ്പിരിവുകാരിൽ ഒരാളായ പവൻ കുമാർ യാദവുമായി തന്നെ ഇന്ദ്രാകുമാരിക്ക് ആശ്വാസമായത്. ഇങ്ങനെ ഉടലെടുത്ത സൌഹൃദം പിന്നീട് പ്രണയത്തിലേക്ക് കടന്നു.

അഞ്ചുമാസത്തോളം രഹസ്യമായി തുടർന്ന ബന്ധത്തിനൊടുവിൽ ഇക്കഴിഞ്ഞ നാലാം തീയതി ഇരുവരും പശ്ചിമ ബംഗാളിലേക്ക് വിമാനം പിടിച്ചു. അവിടെ ഇന്ദ്രയുടെ ബന്ധുവീട്ടിൽ തങ്ങിയ ശേഷം തിരിച്ചെത്തി ഇക്കഴിഞ്ഞ തിങ്കളാഴ്ച വിവാഹിതരായി. സ്വന്തം നാട്ടിൽ തന്നെ ക്ഷേത്രത്തിൽ നടത്തിയ ചടങ്ങിൻ്റെ വീഡിയോ വൈറലായതോടെയാണ് വീട്ടുകാരും നാട്ടുകാരുമെല്ലാം വിവരമറിഞ്ഞത്. ഇന്ദ്രകുമാരിയുടെ വീട്ടുകാർ കടുത്ത എതിർപ്പ് ഉയർത്തിയതിനാൽ പോലീസ് സംരക്ഷണം തേടിയിരിക്കുകയാണ് നവദമ്പതികൾ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top