പൈസ മുഴുവന്‍ മദ്യപിച്ചും ധൂര്‍ത്തടിച്ചും കളഞ്ഞു; നഴ്‌സായ ഭാര്യ ഗള്‍ഫില്‍ നിന്നും വരും എന്ന് അറിഞ്ഞപ്പോള്‍ ബാങ്ക് കവര്‍ച്ചയും
February 16, 2025 11:08 PM

ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്ക് ശാഖയില്‍ കവര്‍ച്ച നടത്തിയ പ്രതിയെ പിടികൂടി പോലീസ്.പോട്ട ആശാരിക്കാട് സ്വദേശി റിജോ ആന്റണി ആണ് പൊലീസ് പിടിയിലായത്. കട ബാധ്യത തീര്‍ക്കാനാണ് റിജോ കവര്‍ച്ച നടത്തിയത്. ഏഴര വര്‍ഷം ഗള്‍ഫില്‍ ജോലി ചെയ്ത ശേഷം മടങ്ങി യെത്തിയ ആളാണ് റിജോ ആന്റണി.
റിജോയുടെ ഭാര്യ ഇപ്പോഴും വിദേശത്ത് നഴ്‌സാണ്. ഇവർ നാട്ടിലേക്ക് അയച്ച പണം മുഴുവന്‍ ഇയാള്‍ മദ്യപിച്ചും ആഡംബരം കാണിച്ചും തീര്‍ത്തിരുന്നു. ഭാര്യ വരുന്നു എന്ന് അറിഞ്ഞപ്പോഴാണ് കവര്‍ച്ച നടത്തിയത്. സ്വന്തം സ്‌കൂട്ടറിലാണ് ഇയാള്‍ മോഷണത്തിനെത്തിയത്. നമ്പര്‍ വ്യാജമായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here