ഫെഫ്ക തൊഴിലാളി സംഗമം സ്വാഗതസംഘം ഓഫീസ് തുറന്നു; ആരോഗ്യ സുരക്ഷാപദ്ധതി രാജ്യത്തിന് മാതൃകയെന്ന് മന്ത്രി രാജീവ്

സിനിമയിലെ സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്ക അംഗങ്ങൾക്കായി നടപ്പാക്കുന്ന ആരോഗ്യ സുരക്ഷാ പദ്ധതി ദേശീയതലത്തിൽ മാതൃകയാകുമെന്ന് മന്ത്രി പി.രാജീവ്. ആശയം വൻ വിജയമാകുമെന്നും ഫെഫ്ക തൊഴിലാളി സംഗമത്തിൻ്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു. ഈമാസം 27ന് കൊച്ചിയിലാണ് ഫെഫ്ക സംഗമം നടക്കുന്നത്.

ചലച്ചിത്ര പ്രവര്‍ത്തകരുടെ ആരോഗ്യ പരിരക്ഷക്കായി ആവിഷ്കരിക്കുന്ന വിപുലമായ പദ്ധതിക്കാണ് ഫെഫ്ക സംഗമത്തിൽ തുടക്കം കുറിക്കുന്നത്. മുഖ്യധാരാ ഇന്‍ഷുറന്‍സ് കമ്പനികളെ ആശ്രയിക്കാതെ സ്വന്തം നിലയില്‍ ഫണ്ട് സ്വരൂപിച്ച് നടപ്പാക്കുന്ന പദ്ധതിയാണിത്. ഏപ്രില്‍ ഒന്നു മുതല്‍ പദ്ധതി നടപ്പാക്കും. ട്രേഡ് യൂണിയന്‍ രംഗത്ത് ഇത്ര വിപുലമായ ആരോഗ്യ പരിരക്ഷാ പദ്ധതി ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ആവിഷ്‌കരിക്കുന്നത്.

നന്മയുള്ള ഈ പദ്ധതിക്ക് എല്ലാ വിജയാശംസകളും ഉണ്ടാകട്ടെ എന്ന് ഹൈബി ഈഡൻ എംപി ആശംസിച്ചു. ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ, പ്രസിഡൻ്റ് സിബി മലയിൽ, വർക്കിംഗ് സെക്രട്ടറി സോഹൻ സിനുലാൽ, ബാലചന്ദ്രൻ ചുള്ളിക്കാട്, ഷാജി കൈലാസ്, എം.പത്മകുമാർ, ജോസ് തോമസ്, മെക്കാർട്ടിൻ, എസ് എൻ സ്വാമി, എ.കെ.സാജൻ, ജിനു ഏബ്രഹാം, സലാം ബാപ്പു, ബെന്നി പി.നായരമ്പലം, ആൻ്റണി പെരുമ്പാവൂർ, ലിസ്റ്റിൻ സ്റ്റീഫൻ, സിയാദ് കോക്കർ, സന്ദീപ് സേനൻ, എവർഷൈൻ മണി, ഇടവേള ബാബു, സണ്ണി ജോസഫ്, സുജിത്ത് വാസുദേവ്, കൊല്ലം വിജയകുമാർ, എം.ബാവ, ഷിബു ജി.സുശീലൻ, രാജേഷ് മാസ്റ്റർ, മനോജ് മാസ്റ്റർ, ദേവിക, ഷോബി തിലകൻ, ആർ.എച്ച്.സതീശ്, ബെന്നി ആർട്ട് ലൈൻ, സനൽ കൂത്തുപറമ്പ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top