സിനിമ റിവ്യൂ : പരാതികളില്‍ നിയമസഹായം നല്‍കാന്‍ ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ചേര്‍ന്ന് സംയുക്ത സമിതി

കൊച്ചി : സിനിമ റിവ്യൂകള്‍ക്കെതിരായ പരാതികളില്‍ നിയമസഹായം നല്‍കാന്‍ ഫെഫ്ക. ഇതിനായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ചേര്‍ന്ന് സംയുക്ത സമിതി രൂപീകരിക്കാനും ഫെഫ്ക തീരുമാനിച്ചു. റിവ്യൂവിന്റെ പേരില്‍ ബോഡി ഷെയ്മിങ്ങ്,ജാതീയവും വംശീയവും ലിംഗപരവുമായ ആക്ഷേപങ്ങള്‍, വ്യക്തിഹത്യ തുടങ്ങിയ തെറ്റായ പ്രവണതകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഫെഫ്ക വ്യക്തമാക്കി. തെറ്റായ വിവരം നല്‍കി സിനിമയേയും അതില്‍ പ്രവര്‍ത്തിച്ചവരേയും അപകീര്‍ത്തിപ്പെടുത്തുന്നത് ക്രമിനല്‍ പ്രവര്‍ത്തനമായി തന്നെ കാണണം. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഇരയാകപ്പെട്ടവര്‍ക്ക് നിയമസഹായം നല്‍കാനാണ് ഫെഫ്കയുടെ തീരുമാനം. ഇത്തരം പ്രവര്‍ത്തനം ചെയ്യുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ഫെഫ്ക അറിയിച്ചു. ഫെഫ്കയുടെ നേതൃത്വത്തില്‍ ചേര്‍ന്ന വിവിധ സിനിമ പ്രവര്‍ത്തകരുടെ സംഘടനകളുടെ യോഗത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്.

റിവ്യൂകള്‍ക്ക് വിലക്കോ സമയപരിധിയോ ഏര്‍പ്പെടുത്താന്‍ തയാറല്ലെന്നും ഫെഫ്ക നിലപാടെടുത്തിട്ടുണ്ട്. സിനിമയുടെ റിവ്യൂയുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഇതില്‍ പ്രഡ്യുസേഴ്‌സ് അസ്സോസിയേഷന് പൂര്‍ണ്ണ പിന്തുണ നല്‍കാനും ഫെഫ്ക തീരുമാനിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി കൊച്ചിയില്‍ നടന്ന യോഗത്തിലാണ് ഇത്തരമൊരു തീരുമാനം ഉണ്ടായിരിക്കുന്നത്. ഫെഫ്കയിലെ അംഗസംഘടനയായ ഡറക്ടേഴ്‌സ് യൂണിയന്‍, റൈറ്റേഴ്‌സ് യൂണിയന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് യൂണിയന്‍, പിആര്‍ഒ യൂണിയന്‍ എന്നിവരുടെ സംയുക്ത യോഗമാണ് കൊച്ചിയില്‍ ചേര്‍ന്നത്.

ഇത്കൂടാതെ ഫെഫ്കയില്‍ അംഗമല്ലാത്ത് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് കോഡിനേറ്റേഴ്‌സും ഓണ്‍ലന്‍ പ്ലാറ്റ്‌ഫോാമുകളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. റിവ്യൂവിന്റെ പേരില്‍ നടക്കുന്ന വലിയ സാമ്പത്തിക ക്രമക്കേടുകള്‍ യോഗം ചര്‍ച്ച ചെയ്തു. ആദ്യ പ്രദര്‍ശനം കഴിഞ്ഞുള്ള തീയറ്റര്‍ റിവ്യൂകളില്‍ നടക്കുന്ന തട്ടിപ്പും യോഗം ചര്‍ച്ച ചെയ്തു. ഇത്തരത്തില്‍ വിശദമായ ചര്‍കള്‍ക്ക് ശേഷമാണ് ഫെഫ്ക ഇത്തരമൊരു തീരുമാനത്തിലെത്തിയിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top