ഫെഫ്കയുടെ ഭവന പദ്ധതിക്ക് തുടക്കമായി; ഒറ്റപ്പാലത്ത് “എൻ്റെ വീടിന്” തറക്കല്ലിട്ടു

ഒറ്റപ്പാലം: ഫെഫ്കയുടെ അംഗസംഘടനയായ കേരള സിനി ഡ്രൈവേഴ്സ് യൂണിയൻ “എന്റെ വീട് ” എന്നപേരിൽ ആവിഷ്ക്കരിച്ച ഭവന പദ്ധതിക്ക് തുടക്കം കുറിച്ചു.
സ്വന്തമായി വീടില്ലാത്ത അംഗങ്ങൾക്ക്, അതിനു വേണ്ട ഭൂമി അവർ കണ്ടെത്തിയാൽ
യൂണിയൻ വീട് നിർമ്മിച്ചു കൊടുക്കുന്ന പദ്ധതിയിലെ ആദ്യ വീടിന്റെ തറക്കല്ലിടൽ ഒറ്റപ്പാലം തോട്ടക്കര മയിലുംപുറത്ത് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ നിർവഹിച്ചു.

ഇന്ത്യയിലെ ചലിച്ചിത്ര തൊഴിലാളി സംഘടനകളുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു യൂണിയൻ അവരുടെ അംഗങ്ങൾക്കായി വീടുകൾ നിർമ്മിച്ചു നൽകുന്നത്. ഇത് ഫെഫ്ക ദീർഘകാലമായി വിഭാവന ചെയ്ത ക്ഷേമപദ്ധതികളുടെ ഏറ്റവും മഹനീയമായ മാതൃകയാണെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു.
വെള്ളിവെളിച്ചത്തിനപ്പുറം ഇരുട്ടിൽ വിയർക്കുന്ന “മുഖമില്ലാത്ത” ആയിരക്കണക്കിന് ചലച്ചിത്ര തൊഴിലാളികൾക്ക് താങ്ങും തണലുമായിത്തീരുന്ന സാഹോദര്യത്തിൻ്റെ ഉത്തമ ഉദാഹരണമാണ് ഈ ഭവന പദ്ധതി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here