ഡോ. ഫെലിസിന്റെ ആത്മഹത്യ ദാമ്പത്യത്തിലെ പ്രശ്നങ്ങള്‍ കാരണം; ഭര്‍ത്താവുമായുള്ള കേസുകളും അലട്ടി; യുവ ഡോക്ടര്‍ വിട പറഞ്ഞത് ഒരുപാട് ചോദ്യങ്ങള്‍ ബാക്കിയാക്കി

കല്‍പ്പറ്റ: ആത്മഹത്യക്കെതിരെ സംസാരിക്കുന്ന യുവ ഡോക്ടര്‍. എല്ലാവര്‍ക്കും എപ്പോഴും ധൈര്യം നല്‍കുന്ന പെണ്‍കുട്ടി. ഡോക്ടര്‍മാര്‍ക്കിടയില്‍ ആത്മഹത്യക്കെതിരെ ക്ലാസെടുക്കുന്ന കൗൺസിലര്‍. ഇതെല്ലാമായിട്ടും മേപ്പാടി മെഡിക്കല്‍ കോളജിലെ ഡോ. കെ.ഇ.ഫെലിസ് നസീര്‍ (31) എന്തിന് ആത്മഹത്യ ചെയ്തു എന്ന ചോദ്യമാണ് ബാക്കിയാകുന്നത്.

സാമ്പത്തിക പ്രശ്നങ്ങളും വിവാഹ ബന്ധത്തിലെ പ്രശ്നങ്ങളും ഫെലിസിനെ അസ്വസ്ഥയാക്കിയിരുന്നെന്ന സൂചനകള്‍ സഹപ്രവര്‍ത്തകര്‍ക്ക് പോലും ലഭിച്ചിരുന്നില്ല. ഇന്നലെയാണ് യുവ ഡോക്ടറെ ആശുപത്രി ക്യാംപസിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എട്ട് വയസുള്ള മകന്‍ കോഴിക്കോട് ഫറോക്കിലുള്ള മാതാപിതാക്കളുടെ കൂടെയാണുള്ളത്.

ആത്മഹത്യയെക്കുറിച്ച് ഒരു സൂചനയും ഡോക്ടര്‍ നല്‍കിയിരുന്നില്ല. അതുകൊണ്ട് തന്നെ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ അമ്പരപ്പ് ബാക്കിയാവുകയാണ്. ആത്മഹത്യാകുറിപ്പ് കണ്ടുകിട്ടിയിട്ടില്ല. ബന്ധുക്കള്‍ വരാതെ മുറി തുറന്ന് പരിശോധിക്കരുതെന്ന് വീട്ടുകാര്‍ പോലീസിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഫെലിസിന്റെ സംസ്കാര ചടങ്ങുകളും ഇന്ന് കോഴിക്കോട് നടക്കുന്നുണ്ട്. ഇതൊക്കെ പരിഗണിച്ചാണ് പോലീസ് ഇന്ന് പരിശോധന ഒഴിവാക്കിയത്. നാളെ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ മുറി തുറന്ന് പരിശോധിക്കാനാണ് പോലീസ് തീരുമാനം.

ഒരു വര്‍ഷം മുന്‍പാണ് ഡോക്ടറായ ഭര്‍ത്താവുമായി ഫെലിസ് ബന്ധം വിടര്‍ത്തിയിട്ട്. ഭര്‍ത്താവ് വേറെ വിവാഹം കഴിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. അതിനുശേഷം യുവ ഡോക്ടര്‍ മാനസിക സമ്മര്‍ദത്തിലായിരുന്നു. പക്ഷെ അതൊന്നും പുറമേ പ്രകടിപ്പിച്ചില്ലെന്നാണ് പോലീസ് നല്‍കുന്ന വിവരം. ദമ്പതികള്‍ തമ്മില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ ഉള്‍പ്പെടെ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. ഭര്‍ത്താവുമായി സാമ്പത്തിക തര്‍ക്കവുമുണ്ടായിരുന്നു. പണത്തിന്റെ കാര്യത്തില്‍ ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായി ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്.

ഫെലിസിന്റെ മാതാപിതാക്കള്‍ ഏറെക്കാലം ഗൾഫിലായിരുന്നു. സഹോദരൻ ഷാനവാസും ഗൾഫിലാണ്. കോഴിക്കോട് ഫറോക്കിലാണ് ഇവര്‍ സ്വന്തമായി വീട് വാങ്ങിയത്. വല്ലപ്പോഴും മാത്രമാണ് ഫെലിസ് ഇവിടേയ്ക്ക് എത്താറുള്ളത്. അതുകൊണ്ട് തന്നെ നാട്ടുകാര്‍ക്കും ഫെലിസിനെക്കുറിച്ച് കൂടുതല്‍ അറിയില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top