‘പെൺപ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്, സ്വർണം പൂശിയ പ്രതിമ നൽകണം’; വിവാദ പരാമർശവുമായി അലൻസിയർ
തിരുവനന്തപുരം: ചലച്ചിത്ര പുരസ്‌കാര വേദിയിൽ വിവാദ പരാമർശവുമായി നടൻ അലൻസിയർ. പെൺപ്രതിമ നൽകി പ്രലോഭിപ്പിക്കരുത്, ആൺകരുത്തുള്ള മുഖ്യമന്ത്രി അതിനു ചേരുന്ന ശില്പം നൽകണമെന്ന് അലൻസിയർ പറഞ്ഞു. അങ്ങനെയൊരു ശിൽപം തരുമ്പോൾ താൻ അഭിനയം നിർത്തുമെന്നും അലൻസിയർ കൂട്ടിച്ചേർത്തു. ചലച്ചിത്ര അവാർഡ് ഏറ്റുവാങ്ങിയതിന് ശേഷമുള്ള പ്രതികരണത്തിനിടെയാണ് പരാമർശം. സ്പെഷ്യൽ ജൂറി പുരസ്കാരത്തിന് സ്വർണം പൂശിയ ശിൽപം നൽകണമെന്നും നടൻ അലൻസിയർ പറഞ്ഞു.
ഇതിനു മുൻപും നടൻ ഇത്തരത്തിൽ പരാമർശങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ബിഷപ്പ് ഫ്രാങ്കോ പ്രതിയായ കേസിലെ പരാതിക്കാരിയ്ക്കു നേരെ അലൻസിയർ നേരത്തെ വിവാദ പരാമർശം ഉന്നയിച്ചിരുന്നു . ‘തവണ ബലാത്സംഗം ചെയ്യപ്പെട്ടാൽ അത് ബലാംത്സംഗമാണെന്ന് തിരിച്ചറിയാൻ സ്ത്രീകൾക്ക് ആകില്ലേയെന്നും, സിനിമാക്കാർ മാത്രമാണോ പീഡിപ്പിക്കുന്നതെന്നും കന്യാസ്ത്രീ ആയാലും സിനിമാ നടിയായാലും ബുദ്ധിയും വിവേകവും വേണമെന്നും പരാമര്‍ശത്തില്‍ അലന്‍സിയര്‍ പറഞ്ഞിരുന്നു. പന്ത്രണ്ട് തവണ ബലാത്സംഗം ചെയ്യുമ്പോള്‍ നിങ്ങളുടെ ബുദ്ധി എവിടെ പോയി. പതിമൂന്നാം തവണയാണോ നിങ്ങള്‍ ഇത് വിളിച്ചു പറയേണ്ടത്. അതൊക്കെ കാപട്യമാണ്’, എന്നായിരുന്നു നടന്റെ വാക്കുകള്‍. മലയാളത്തിലെ യുവ നടി അലൻസിയറിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. കടുത്ത വിമർശനം വന്നപ്പോള്‍ അലൻസിയർ പരസ്യമായി മാപ്പു പറഞ്ഞു തല ഊരുകയായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here