മൂന്ന് കുട്ടികള്‍ ഉള്ള കുടുംബത്തിന് മോഹന്‍ ഭാഗവത് പണം നല്‍കുമോ എന്ന് ഒവൈസി; പ്രതിരോധവുമായി ബിജെപിയും

ഒരു കുടുംബത്തില്‍ മൂന്ന് കുട്ടികള്‍ എങ്കിലും ഉണ്ടായിരിക്കണം എന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി എഐഎംഐഎം നേതാവും ഹൈദരാബാദ് എംപിയുമായി അസദുദ്ദിന്‍ ഒവൈസി. കൂടുതല്‍ കുട്ടികള്‍ ഉള്ള കുടുംബത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 1500 രൂപ നല്‍കുമോ എന്നാണ് ഒവൈസി ചോദിച്ചത്. ഇതിന് അദ്ദേഹം പദ്ധതി അവതരിപ്പിക്കുമോ? ഒവൈസി ചോദിച്ചു.

സമൂഹത്തിന്റെ നിലനില്‍പ്പിന് ജനസംഖ്യ സ്ഥിരത അനിവാര്യമാണ്. ഒരു കുടുംബത്തില്‍ കുറഞ്ഞത് മൂന്ന് കുട്ടികള്‍ എങ്കിലും ഉണ്ടായിരിക്കണം എന്നാണ് മോഹന്‍ ഭാഗവത് പറഞ്ഞത്. “ഇന്ത്യയിലെ ജനസംഖ്യാ നിരക്ക് ആശങ്കാകുലമാണ്. ജനസംഖ്യ 2.1 എന്ന ഫെര്‍ട്ടിലിറ്റി നിരക്കിലും താഴെയാകുമ്പോള്‍ സമൂഹം അപ്രത്യക്ഷമാകും. “ഭാഗവത് പറഞ്ഞു.

ഒവൈസിയുടെ പ്രസ്താവന വന്നതോടെ ഭാഗവതിനെ അനുകൂലിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് രംഗത്തുവന്നിട്ടുണ്ട്. “ഭരണഘടനയുടെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുമ്പോൾ, ദേശീയ ഗാനത്തിന്‍റെ ആലാപന സമയത്ത് അദ്ദേഹം വിട്ടുനിന്നിരുന്നു. ഒവൈസി എപ്പോഴും മുസ്ലീങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്.” ഗിരിരാജ് സിങ് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top