പനി ബാധിച്ച് സംസ്ഥാനത്ത് ഇന്ന് മൂന്ന് മരണം; ചികിത്സ തേടിയത് 12,694 പേർ
July 3, 2023 4:52 PM
സംസ്ഥാനത്തു ഇന്നു പനിയെ തുടർന്നു മൂന്ന് പേർ മരിച്ചു. രണ്ട് പേർത്ത് ഡെങ്കിപ്പനിയും ഒരാൾക്ക് എലിപ്പനിയും സംശയിക്കുന്നു. സംസ്ഥാനത്തു ഇന്ന് 12,694 പേർ പനിയെ തുടർന്നു ചികിത്സ തേടി. 55 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. മൂന്ന് പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. അതേസമയം സംസ്ഥാനത്ത് 138 ഡെങ്കിപ്പനി ബാധിത മേഖലകൾ ആരോഗ്യവകുപ്പ് കണ്ടെത്തി. ഈ മേഖലകളെ ഹോട്സ്പോട്ട് ആയി പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കൊല്ലം ജില്ലകളിൽ 20 വീതം പനി ബാധിത മേഖലകൾ ഉണ്ട്. ഈ പ്രേദശങ്ങളിൽ പ്രത്യേക ജാഗ്രത പുലർത്താനും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും നിർദ്ദേശം ഉണ്ട്. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകകളുടെ സാന്നിധ്യവും രോഗ ബാധയും ഏറ്റവും കൂടുതൽ ഉള്ള മേഖലകൾ ആണ് തരംതിരിച്ചത്. കൊല്ലത്ത് കൊട്ടാരക്കര, അഞ്ചൽ, കരവാളൂർ, തെന്മല, പനലൂർ, അടക്കം ഉള്ള പ്രദേശങ്ങൾ ആണ് ഹോട്സ്പോട്ടായി തിരിച്ചിട്ടുള്ളത്. പത്തനംതിട്ടയിൽ 12 പനി ബാധിത മേകലകൾ ഉണ്ട്. പത്തനംതിട്ട ടൗണും സീതത്തോടും കോന്നിയും കടമ്പനാടും മല്ലപ്പള്ളിയും ഉൾപ്പെടെയുള്ള സ്ഥലങ്ങളാണ് മേഖലകൾ. കോട്ടയം മുനിസിപ്പാലിറ്റിയിലും പനി കേസുകൾ കൂടുക്കെൊണ്ടിരിക്കുന്ന അവസ്ഥയാണ്. മീനടം, എരുമേലി, പാമ്പാടി, മണിമല തുടങ്ങി 14 ഹോട്സ്പോട്ടുകൾ ആണ് ഇവിടെ . ആലപ്പുഴ മുനിസിപ്പാലിറ്റിയും ഹോട്സ്പോട്ട് ഉണ്ട്. ഡെങ്കിപ്പനി കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന എറാണകുളത്ത് കൊച്ചി കോർപ്പറേഷൻ പ്രദേശം ഉൾപ്പെടെ പനി ബാധിത മേഖലയാണ്. മഴ കനത്തതോടെ വൈറൽ പനി, ഡെങ്കിപ്പനി, എലിപ്പനി, ചെള്ളുപനി തുടങ്ങിയ രോഗങ്ങൾ പടർന്നു പിടിക്കുന്ന സാഹചര്യമാണെന്നും ജാഗ്രത വേണമെന്നും ആരോഗ്യവകുപ്പ്. പനി ബാധിച്ചാൽ സ്വയം ചികിത്സ നടത്താതെ വൈദ്യസഹായം തേടണമെന്നും ആരോഗ്യവിഭാഗം മുന്നറിയിപ്പ് നൽകി. ആയിരത്തിലേറെപ്പേരാണ് ഓരോ ദിവസവും പനി ബാധിച്ച് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി എത്തുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here