കള്ളക്കുറിച്ചിയില്‍ മരണം 50 ആയി; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തമിഴ്‌നാട് നിയമസഭയില്‍ പ്രതിഷേധം

തമിഴ്‌നാട് കള്ളക്കുറിച്ചിയിലെ വ്യാജമദ്യ ദുരന്തത്തില്‍ മരണം 50 ആയി. 90 പേരാണ് വിവിധ ആശുപത്രികളില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 20 പേര്‍ വെന്റിലേറ്ററിലാണ്. മെഥനോള്‍ കലര്‍ത്തിയ മദ്യമാണ് ദുരന്തത്തിന് കാരണമായതെന്നും കണ്ടെത്തിയിട്ടുണ്ട്. അഞ്ച് രൂപയ്ക്ക് ചെറിയ പാക്കറ്റിലാക്കിയാണ് മദ്യം വിറ്റുരുന്നത്.
ദുരന്തം അന്വേഷിക്കുന്ന തമിഴ്‌നാട് പോലീസിന്റെ പ്രത്യേക സംഘം വ്യാജമദ്യം നിര്‍മ്മിച്ച മുഖ്യപ്രതി ചിന്നദുരൈയെ പിടികൂടിയിട്ടുണ്ട്. വ്യാജമദ്യ നിര്‍മ്മാണം അടക്കം എഴുപതിലധികം കേസുകളില്‍ പ്രതിയാണ് ചിന്നദുരൈ.
ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ രാജിവക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷമായ എഐഡിഎംകെ നിയസഭയില്‍ പ്രതിഷേധിച്ചു. വിഷയം ചോദ്യോത്തരവേള നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് എടപ്പാടി പളനി സ്വാമി ആവശ്യപ്പെട്ടു. എന്നാല്‍ സ്പീക്കര്‍ ഇത് അംഗീകരിക്കാതിരുന്നതോടെ മുഖ്യമന്ത്രി രാജിവക്കണമെന്ന പ്ലകാര്‍ഡുമായി പ്രതിഷേധിക്കുകയായിരുന്നു. വാച്ച് ആന്റ് വാര്‍ഡിനെ ഉപയോഗിച്ച് ബലം പ്രയോഗിച്ചാണ് എംഎല്‍എമാരെ നീക്കിയത്. പിന്നാലെ പ്രതിഷേധിച്ച എംഎല്‍എമാരെ സഭയില്‍ നിന്നും സ്സപെന്‍ഡ് ചെയ്യുകയും ചെയ്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here