കൂടെപിറപ്പിൻ്റെ ജീവനെടുത്ത് സ്വത്തുതർക്കം… പ്രതിയെ അറസ്റ്റുചെയ്ത് ചെങ്ങന്നൂർ പോലീസ്
February 23, 2025 1:40 PM

കുടുംബത്തിലെ സ്വത്തുതർക്കം വീണ്ടുമൊരു ജീവനെടുത്തു. ചെങ്ങന്നൂർ ഉഴത്തിൽ ചക്രപാണിയിൽ വീട്ടിൽ പ്രസന്നൻ (47) ആണ് അനുജൻ്റെ കൈകൊണ്ട് കൊല്ലപ്പെട്ടത്. പ്രതി പ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെയായിരുന്നു ദാരുണസംഭവം. മുൻകൂട്ടി ആസൂത്രണം ചെയ്തതാണ് കൊലപാതകമെന്ന് സൂചനയുണ്ട്.
പുലർച്ചെ വീട്ടിൽ മദ്യപിച്ചെത്തിയ പ്രസന്നനെ കഴുത്തിൽ കയർകൊണ്ട് കുരുക്കിയാണ് പ്രസാദ് കൊലപ്പെടുത്തിയത്. ഇരുവരും തമ്മിൽ കുടുംബസ്വത്തിനെ ചൊല്ലി നേരത്തെ തന്നെ തർക്കം നിലനിൽക്കുന്നുണ്ട്. മുൻപും ഇരുവരും തമ്മിൽ സംഘർഷം പ്രദേശവാസികൾ വെളിപ്പെടുത്തിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here