പോരാട്ടം മുതലകളോടും; വെള്ളപ്പൊക്ക ദുരിതബാധിത പ്രദേശത്ത് പുതിയ ഭീഷണി

ഗുജറാത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ജനങ്ങളുടെ ജീവന് ഭീഷണിയായി മുതലകളും. വഡോദരയിലാണ് വെള്ളപ്പൊക്ക ദുരിതത്തിനൊപ്പം മുതലകളോടും പോരാടുന്നത്. വിശ്വാമിത്ര നദികര കവിഞ്ഞ് ജനവാസ കേന്ദ്രത്തിലുടെ ഒഴുകിയതാണ് പുതിയ ഭീഷണിക്ക് കാരണം. വെള്ളത്തിൽ മുങ്ങിയ കെട്ടിടങ്ങളുടെ മുകളിലും റോഡുകളിലും പാര്‍ക്കുകളിലും 10 മുതൽ 15 അടി വരെ നീളമുള്ള നിരവധി മുതലകളെ കണ്ടത്തി.
എല്ലാ മഴക്കാലത്തും ഉണ്ടാകുന്ന സാധാരണ വെള്ളപ്പൊക്കത്തിൽ നദിയുടെ തീരത്തുള്ള വീടുകളിലും പരിസര പ്രദേശങ്ങളിലും മുതലകളെത്താറുണ്ട്. എന്നാൽ ഇത്തവണ കൂടുതൽ ജനവാസ കേന്ദ്രങ്ങളിലക്ക് വെള്ളപ്പൊക്കം വ്യാപിച്ചതാണ് കൂടതൽ ദൂരേക്ക് ഇവ എത്താൻ കാരണം. 300 ഓളം മഗ്ഗർ മുതലകൾ വിശ്വാമിത്രി നദിയിലുണ്ടെന്നാണ് കണക്ക്.
അതേസമയം, ഗുജറാത്തിൽ വെള്ളപ്പൊക്കത്തെ തുടർന്ന് കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 26 പേരാണ് മരിച്ചത്. ഒറ്റപ്പെട്ടുപോയ 1,785 പേരെ കഴിഞ്ഞ ദിവസം മാത്രം രക്ഷപ്പെടുത്തി. 50,000ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചതായും ഇതുവരെ 4,200 ഓളം പേരെ ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയതായും സംസ്ഥാന സർക്കാർ ഔദ്യോഗികമായി അറിയിച്ചു.
ALSO READ: ശമ്പളം വേണ്ടെന്ന് ഹിമാചല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും; കേരളത്തിലുള്ളവര്‍ ഇത് കാണുന്നുണ്ടോ

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here