വ്യോമസേന യൂണിഫോമില്‍ ചുംബനം; ഫൈറ്റര്‍ സിനിമയ്ക്കെതിരെ വക്കീല്‍ നോട്ടീസ്

ഹൃത്വിക് റോഷനും ദീപിക പദുക്കോണും വ്യോമസേന ഓഫീസര്‍മാരായി അഭിനയിക്കുന്ന ഫൈറ്റര്‍ സിനിമയ്ക്കെതിരെ വക്കീല്‍ നോട്ടീസ്. വ്യോമസേന യൂണിഫോമില്‍ നായികയും നായകനും ചുംബിക്കുന്ന രംഗമാണ് വിവാദമായത്. സൈനിക യൂണിഫോമിന്റെ ധീരതയെയും പവിത്രതയെയും അവഹേളിക്കുന്നതാണ് ഈ രംഗമെന്നാണ് പരാതി. വ്യോമസേനയെ അപമാനിച്ചുവെന്നാരോപിച്ച് അസമിലെ വ്യോമസേന ഓഫീസറായ സൗമ്യ ദീപ് ദാസ് ആണ് പരാതി നല്‍കിയത്.

250 കോടി മുടക്കി സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം ജനുവരി 25നാണ് റിലീസ് ചെയ്തത്. ഇന്ത്യയിൽ മാത്രം 180 കോടിക്കടുത്താണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. വയാകോം 18 സ്റ്റുഡിയോസും മര്‍ഫ്‌ലിക്‌സ് പിക്‌ചേഴ്‌സും ചേര്‍ന്നാണ് നിര്‍മ്മാണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top