ചലച്ചിത്രതാരം കോട്ടയം സോമരാജ് അന്തരിച്ചു; മിമിക്രി വേദികളില്‍ തിളങ്ങി; ഒട്ടേറെ സൗഹൃദങ്ങള്‍ക്ക് ഉടമയും; മടക്കം ഒരുപാട് ചിരി ഓര്‍മകള്‍ സമ്മാനിച്ച്

കോട്ടയം: മിമിക്രി താരവും ചലച്ചിത്ര താരവുമായ കോട്ടയം സോമരാജ് അന്തരിച്ചു. ഏതാനും നാളുകളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ടെലിവിഷന്‍, സ്റ്റേജ് പരിപാടികളുടെ തിരക്കഥാകൃത്തായി ദീര്‍ഘകാലങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

മിമിക്രി രംഗത്ത് തിളങ്ങുകയും ഏറെ സൗഹൃദങ്ങള്‍ സൂക്ഷിക്കുകയും ചെയ്തിരുന്നു. പ്രമുഖരായ പല താരങ്ങൾക്ക് ഒപ്പവും അദ്ദേഹം സ്റ്റേജ് പങ്കിട്ടിട്ടുണ്ട്. ഒരുപാട് ചിരി ഓര്‍മ്മകള്‍ സമ്മാനിച്ചാണ് മടക്കമെന്ന് സുഹൃത്തുക്കളുടെ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

കരുമാടി രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇന്ദ്രപുരാണം എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിട്ടുണ്ട്. അഞ്ചര കല്യാണം, കണ്ണകി, ഫാന്റം, ബാംബൂ ബോയ്‌സ്, ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ, ചാക്കോ രണ്ടാമന്‍, ആനന്ദ ഭൈരവി, അണ്ണന്‍ തമ്പി, കിംഗ് ലയര്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top