സ്വാസിക വിവാഹിതയാകുന്നു; വരന്‍ നടനും മോഡലുമായ പ്രേം ജേക്കബ്‌

ചലച്ചിത്ര നടി സ്വാസിക വിജയ്‌ വിവാഹിതയാകുന്നു. നടനും മോഡലുമായ പ്രേം ജേക്കബാണ് വരന്‍. ജനുവരി 26ന് തിരുവനന്തപുരത്താണ് വിവാഹം. 27ന് കൊച്ചിയില്‍ വിവാഹവിരുന്നും സംഘടിപ്പിക്കുന്നുണ്ട്. പ്രണയ വിവാഹമാണ്. ‘മനംപോലെ മാംഗല്യം’ എന്ന ടെലിവിഷന്‍ സീരിയലില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.

2009ല്‍ പുറത്തിറങ്ങിയ വൈഗൈ എന്ന തമിഴ് സിനിമയില്‍ നായികയായാണ് സ്വാസിക ചലച്ചിത്ര ലോകത്ത് എത്തുന്നത്. 2010ല്‍ ഫിഡില്‍ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ എത്തിയത്. തമിഴിലും മലയാളത്തിലുമായി നിരവധി സിനിമകളില്‍ അഭിനയിച്ച സ്വാസിക ടെലിവിഷന്‍ സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. ദത്തുപുത്രിയാണ് ആദ്യം അഭിനയിച്ച സീരിയല്‍.

വാസന്തി എന്ന സിനിമയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സ്വാസികയ്ക്ക് ലഭിച്ചിട്ടുണ്ട്. മൂവാറ്റുപുഴ സ്വദേശിയായ സ്വാസികയുടെ യഥാര്‍ഥ പേര് പൂജ വിജയ്‌ എന്നാണ്. വിജയ കുമാറിന്റെയും ഗിരിജയുടെയും മകളാണ്. ആറാട്ട്, പ്രഭുവിന്റെ മകള്‍, പൊറിഞ്ചു മറിയം ജോസ്, ചതുരം തുടങ്ങിയവയാണ് സ്വാസികയുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍. മലയാളം- തമിഴ് സീരിയലുകളില്‍ സജീവമായ പ്രേം ജേക്കബ്‌ തിരുവനന്തപുരം സ്വദേശിയാണ്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജേക്കബ്‌ ജോര്‍ജിന്റെ മകനാണ് പ്രേം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top