പൃഥ്വിരാജ് മികച്ച നടന്‍; നടി ഉർവശി, ബീന ആർ ചന്ദ്രന്‍; മികച്ച ചിത്രം കാതല്‍; സംസ്ഥാന ചലച്ചിത്ര അവര്‍ഡുകള്‍ പ്രഖ്യാപിച്ചു
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ആടുജീവിതത്തിലെ അഭിനയത്തിന് പൃഥ്വിരാജിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് ഉര്‍വശി, തടവ് സിനിമയിലെ അഭിനയത്തിന് ബീന ആര്‍ ചന്ദ്രന്‍ എന്നിവര്‍ മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിട്ടു. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം കാതൽ കരസ്ഥമാക്കി.
9 പുരസ്‌കാരങ്ങൾ നേടി ആടുജീവിതം അവാര്‍ഡ് പ്രഖ്യാപനത്തില്‍ നിറഞ്ഞുനിന്നു. ബെസ്ലിക്ക് മികച്ച സംവിധായകനുളള പുരസ്‌കാരവും അവലംബിത തിരക്കഥക്കുളള പുരസ്‌കാരവും ലഭിച്ചു. ജനപ്രിയ ചിത്രവും ആടുജീവിതം തന്നെയാണ്. ഇരട്ടയാണ് മികച്ച രണ്ടാമത്തെ ചിത്രം. സ്വഭാവ നടനുളള പുരസ്‌കാരം വിജയരാഘവനും സ്വഭാവ നടിക്കുള്ള പുരസ്‌കാരം ശ്രീഷ്മ ചന്ദ്രനും നേടി. സുനില്‍ കെഎസാണ് മികച്ച ഛായാഗ്രാഹകന്‍.
20 വർഷം അന്യഗ്രഹജീവികൾ കയ്യടക്കുന്ന കേരളവും ഇന്ത്യയും എങ്ങനെയാകുമെന്ന് പറയുന്ന തരത്തിൽ മോക്യുമെന്ററി സ്‌റ്റൈലിൽ ചിത്രീകരിച്ച ‘ഗഗനചാരി’ ജൂറിയുടെ പ്രത്യേക അവാർഡ് നേടി. “പരീക്ഷണോന്മുഖമായ സമീപനത്തിലൂടെ ഭാവികാല പശ്ചാത്തലത്തിലുള്ള ഭാവനയെ ആക്ഷേപ ഹാസ്യരൂപേണ അവതരിപ്പിച്ച നൂതനമായ പരിശ്രമം”- അരുണ്‍ ചന്ദു സംവിധാനം ചെയ്ത് അജിത് വിനായക ഫിലിംസ് നിർമിച്ച ചിത്രത്തെക്കുറിച്ച് ജൂറി വിലയിരുത്തിയത് ഇങ്ങനെയാണ്.
മറ്റ് പുരസ്‌കാരങ്ങള്‍
മികച്ച രചന: മഴവില്‍ കണ്ണിലൂടെ സിനിമ
പ്രത്യേക പരാമര്‍ശം: കെ ആര്‍ ഗോകുല്‍ (ആടുജീവിതം)
പ്രത്യേക പരാമര്‍ശം: കൃഷ്ണന്‍ (ജൈവം)
പ്രത്യേക പരാമര്‍ശം: സുധി കോഴിക്കോട് (കാതല്‍ ദി കോര്‍)
മികച്ച നവാഗത സംവിധായകന്‍: ഫാസില്‍ റസാക്ക്
മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് : റോഷന്‍ മാത്യു (ഉള്ളൊഴുക്ക്)
മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ്: സുമംഗല (സ്ത്രീ) ജനനം 1947 പ്രണയം തുടരുന്നു
മികച്ച വസ്ത്ര അലങ്കാരം: ഫെമിന ജബ്ബാര്‍ (ഓ ബേബി)
മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ്: രഞ്ജിത്ത് അമ്പാടി (ആടുജീവിതം)
മികച്ച ശബ്ദ ലേഖനം: ജയദേവന്‍ ചക്കാടത്ത്, അനില്‍ ദേവന്‍ (ഉള്ളൊഴുക്ക്)
മികച്ച ശബ്ദ മിശ്രണം: റസൂല്‍ പൂക്കുട്ടി, ശരത് മോഹന്‍ (ആടുജീവിതം)
മികച്ച കലാ സംവിധായകന്‍: മോഹന്‍ ദാസ് (2018)
മികച്ച പിന്നണി ഗായകന്‍: വിദ്യാധരന്‍ മാസ്റ്റര്‍ (ജനനം 1947 പ്രണയം തുടരുന്നു)
മികച്ച പിന്നണി ഗായിക: ആന്‍ ആമി (പാച്ചുവും അദ്ഭുതവിളക്കും)
മികച്ച പശ്ചാത്തല സംഗീത സംവിധായകന്‍: മാത്യൂസ് പുളിക്കല്‍ (കാതല്‍ ദി കോര്‍)
മികച്ച സംഗീത സംവിധായകന്‍ (ഗാനങ്ങള്‍): ജസ്റ്റിന്‍ വര്‍ഗീസ് (ചാവേര്‍)
മികച്ച ചിത്രസംയോജകന്‍: സംഗീത് പ്രതാപ് (ലിറ്റില്‍ മിസ് റാവുത്തര്‍)
മന്ത്രി സജി ചെറിയാനാണ് കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്രയായിരുന്നു ജൂറി അധ്യക്ഷന്‍.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here