ഫാസിലിന് 75; പിറന്നാളിൽ പുതിയ സിനിമയുടെ പ്രഖ്യാപനം; തിരക്കഥയുടെ പണിപ്പുരയിൽ മധു മുട്ടം

കൊച്ചി: മലയാളത്തിലെ സൂപ്പര്‍ഹിറ്റ്‌ സംവിധായകരിലൊരാളാണ് ഫാസില്‍. മലയാളികള്‍ എന്നുമോര്‍ക്കുന്ന എത്രയോ സിനിമകള്‍ ഫാസില്‍ അരങ്ങിലെത്തിച്ചു. 1980ല്‍ ‘മഞ്ഞില്‍ വിരിഞ്ഞപൂക്കളി’ലൂടെ തുടക്കം കുറിച്ച ഫാസിലിന് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. എന്‍റ്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്, നോക്കെത്താദൂരത്ത് കണ്ണുംനട്ട്, എന്നെന്നും കണ്ണേട്ടന്‍റ്റെ, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, പപ്പയുടെ സ്വന്തം അപ്പൂസ്, മണിച്ചിത്രത്താഴ്, അനിയത്തിപ്രാവ് ഹിറ്റ്‌ ചിത്രങ്ങളുടെ ലിസ്റ്റ് നീളുകയാണ്. മണിചിത്രത്താഴ് മാസ്റ്റർപീസ് ആയി മാറുകയും ചെയ്തു.

ഫാസില്‍-മധുമുട്ടം കൂട്ടുകെട്ടിലാണ് ഈ അവിസ്മരണീയ ചിത്രത്തിന്റെ പിറവി വന്നത്. ഫാസില്‍ ഇപ്പോള്‍ എഴുപത്തിയഞ്ചിന്‍റെ നിറവിലാണ്. പുതിയ സിനിമയുടെ പണിപ്പുരയിലുമാണ്. സിനിമാസ്വാദകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച ഫാസില്‍-മധു മുട്ടം കൂട്ടുകെട്ടില്‍ നിന്ന് ഫാസിലിന്റെ പുതുസിനിമയും എത്തുന്നു. ഈ സിനിമയുടെ കാര്യം കഴിഞ്ഞ നവംബര്‍ ആറിന് ആദ്യമായി മാധ്യമ സിന്‍ഡിക്കറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പക്ഷെ സിനിമയെക്കുറിച്ച് രൂപമാക്കുന്നതേയുള്ളൂ എന്നാണ് അന്ന് ഫാസില്‍ ഞങ്ങളോട് പ്രതികരിച്ചത്. ഇപ്പോള്‍ മലയാള മനോരമക്ക് നല്‍കിയ അഭിമുഖത്തിലാണ് സിനിമയെക്കുറിച്ച് ഫാസില്‍ മനസ് തുറക്കുന്നത്.

ലതാലക്ഷ്മിയുടെതാണ് കഥ. ഈ കഥയ്ക്ക് ഒരു ഹോട്ടല്‍ മുറിയില്‍ ഇരുന്ന് മധുമുട്ടം തിരക്കഥ എഴുതുകയാണെന്നാണ് ഫാസില്‍ പറയുന്നത്. മലയാളത്തിലെ 21 -ാം സിനിമയാണ് ഫാസിലിന്റെതായി ഒരുങ്ങുന്നത്. കഥ ഏതൊക്കെ വഴിയേ പോകുമെന്ന് അറിയില്ല. പുതിയ ചിത്രത്തിൽ തന്നെക്കൂടി ഉൾപ്പെടുത്തണമെന്ന് ഫഹദ് ഒരു സുഹൃത്ത് വഴി തന്നോട് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും തമാശയായി ഫാസിൽ പറഞ്ഞു.

“ചെറുപ്പക്കാർക്ക് സിനിമ ഇഷ്ടപ്പെടണം. ഇതാണ് ഒടിടി കാല വെല്ലുവിളി. യുവാക്കളാണ് കുടുംബങ്ങളെ തിയറ്ററിൽ എത്തിക്കേണ്ടത്. അവര്‍ ലിഫ്റ്റ് ചെയ്ത സിനിമ ആഘോഷിക്കാൻ കുടുംബങ്ങൾ വരുന്നു എന്നതാണ് സത്യം. ന്യൂ ജനറേഷൻ സിനിമ യാഥാർഥ്യവും മിഥ്യയും കൂടിച്ചേർന്നൊരു സംഗതിയാണ്. ‘ന്നാ താൻ കേസ് കൊട്, ജയജയജയ ജയ ഹേ, ജാൻ എ മൻ തുടങ്ങിയ സിനിമകൾ നോക്കൂ. ഇതൊന്നും ന്യൂ ജനറേഷൻ ചിന്തയിൽ നിന്നല്ല. പക്ഷേ, നന്നായി ഓടിയവയാണ്. 2018 സിനിമ വിജയിക്കാൻ കാരണം ഒരുപാടു വൈകാരിക മുഹൂർത്തങ്ങൾ അതിലുള്ളതിനാലാണ്.”-ഫാസില്‍ പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top