അനുമതിയില്ലാതെ ചിത്രം പ്രദർശിപ്പിച്ചു; സംവിധായകന് തടവ്

കാൻ ചലച്ചിത്ര മേളയിൽ സിനിമ പ്രദർശിപ്പിച്ചതിന് സംവിധായകന് ജയിൽ ശിക്ഷ വിധിച്ച് ഇറാൻ. ‘ലൈലാസ് ബ്രദേഴ്സ് ‘ എന്ന ചിത്രത്തിന്റെ സംവിധായകൻ സയീദ് റുസ്തിക്കാണ് ആറുമാസത്തെ ശിക്ഷ വിധിച്ചത്. ഈ കാലയളവിൽ സിനിമ ചെയ്യാൻ അനുമതിയില്ല.


ഒൻപതു ദിവസത്തെ ജയിൽ ശിക്ഷ ഇപ്പോൾ അനുഭവിക്കണം. ശേഷിക്കുന്ന ശിക്ഷ അഞ്ചു വർഷത്തേക്ക് നിർത്തി വെച്ചിട്ടുണ്ട്. അനുമതിയില്ലാതെ ചലച്ചിത്ര മേളയിൽ ചിത്രം പ്രദർശിപ്പിച്ചതിന് നേരത്തെ തന്നെ ഇറാനിൽ ചിത്രം നിരോധിച്ചിരുന്നു.


നിരവധി രാജ്യാന്തര മേളകളിൽ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്. 2022ൽ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top